HOME
DETAILS
MAL
പ്രധാനമന്ത്രി സമയം അനുവദിച്ചില്ല; കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘം ഡല്‍ഹിയിലേക്കില്ല
backup
November 23 2016 | 11:11 AM
തിരുവനന്തപുരം: സഹകരണ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക അറിയിക്കാന്‍ സര്‍വ്വകക്ഷി സംഘം ഡല്‍ഹിയിലേക്കു പോകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ സമയം ചോദിച്ചെങ്കിലും അനുമതി നല്കാത്തതിനെത്തുടര്ന്നാണിത്.
മോദിയെ കാണാനാണ് അനുമതി ചോദിച്ചതെങ്കിലും ഈ വിഷയത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ കണ്ടാല്‍ മതിയെന്നാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ധനമന്ത്രിയെ കാണാന്‍ വേണ്ടി മാത്രം വീണ്ടും ഡല്‍ഹിയില്‍ പോവേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും തീരുമാനിക്കുകയായിരുന്നു.
Read More... ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയെന്ന് ചെന്നിത്തല
കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."