മാവോയിസ്റ്റുകളുടെ കൈവശം 7000 കോടി
കോഴിക്കോട്: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നു അനധികൃത നോട്ടുകള്‍ കേരളത്തില്‍ എത്തിച്ചും മാറ്റിയെടുക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമം നടത്തുമെന്ന റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് ലഭിച്ചിരുന്നു.
ഇതിന്റെയടിസ്ഥാനത്തില്‍ മാവോയിസ്റ്റ് വേട്ടയ്ക്കു നേതൃത്വം നല്കുന്ന സംഘം നിരീക്ഷണം ശക്തമാക്കിയിരിക്കെയാണു വീണ്ടും മാവോയിസ്റ്റ് സാന്നിധ്യവും ഏറ്റുമുട്ടലും.
ഛത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ മാവോയിസ്റ്റ് വേട്ട നടക്കുന്ന സാഹചര്യത്തില്‍ അവിടെയോ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നോ അസാധുനോട്ടുകള്‍ മാറ്റിയെടുക്കുക എന്നതു മാവോയിസ്റ്റുകള്‍ക്കു മുന്പില് കടുത്ത വെല്ലുവിളിയായിരുന്നു.
രാജ്യത്താകമാനം 7000 കോടി രൂപയോളം മാവോയിസ്റ്റുകളുടെ കൈവശമുണ്ടെന്നാണു കണക്കാക്കുന്നത്. ഇതിലേറെയും 500, 1000 രൂപകളുടെ പഴയ കറന്‍സികളായിരുന്നു. കൈവശമുള്ള പണം കൈമാറ്റം ചെയ്യാനോ മാറ്റിയെടുക്കാനോ കഴിയാത്തതിനാല്‍ ദൈനംദിന ചെലവിനു പോലും മാവോയിസ്റ്റുകള്‍ ബുദ്ധിമുട്ടു നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാള്‍ സുരക്ഷിതമായി കേരളത്തില്‍ നിന്നു നോട്ടുകള്‍ മാറ്റിയെടുക്കാനാകുമെന്ന ചര്‍ച്ച കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ നടന്നുവെന്നാണു പൊലിസിനു കിട്ടിയ വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."