9 ഏക്കറില്‍ ബുള്ളറ്റ് പ്രൂഫ് വീട് ; മണിമാളികയൊരുക്കി തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: പണമില്ലാതെ പൊതുജനം വലയുമ്പോള്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തന്റെ പുതിയ മണിമാളികയലേക്ക് താമസം മാറി.50 കോടി ചെലവഴിച്ച് നിര്‍മിച്ച കൊട്ടാര സമാനമായ വീട് ഹൈദരാബാദ് നഗരത്തിലാണ് . നേരത്തെയുള്ള വീടിന് പുറമെയാണ് പുതിയ വീട് നിര്‍മിച്ചത് .പ്രഗതി ഭവന്‍ എന്നു പേരിട്ടിരിക്കുന്ന പുതിയ വീട് 9 ഏക്കറിലാണ.് ജനലുകളെല്ലാം ബുള്ളറ്റ് പ്രൂഫ്. 250 ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സിനിമാ തിയ്യറ്റര്‍, 500 ആളുകളെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയവും വീടില്‍ ഒരുക്കിയിട്ടുണ്ട്.
ഭരണ നിര്‍വഹണത്തിനായി മിനി സെക്രട്ടേറിയറ്റും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റൂമുകളും പുതിയ വീട്ടിനത്ത് ഒരുക്കാന്‍ മുഖ്യമന്ത്രി മറന്നില്ല.വാസ്തു പ്രശ്‌നത്തെ തുടര്‍ന്ന് പുതിയ വീട് നിര്‍മിക്കാന്‍ ചന്ദ്രശേഖര റാവു തയാറായത്.
വാസ്തു പ്രശ്‌നത്തെ തുടര്‍ന്നായിരുന്നു ഗവണ്‍മെന്റ് സെക്രട്ടേറിയറ്റും ഓഫിസുകളും പുതുക്കി പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതേ സമയം ചന്ദ്രശേഖര റാവുവിന്റെ പുതിയ വീടിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി ജനങ്ങള്‍ പണമില്ലാതെ കഴിയുമ്പോള്‍ മുഖ്യ മന്ത്രി പണം ധൂര്‍ത്തടിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."