എല്‍.ഡി.എഫ് ജില്ലയില്‍ മികച്ച വിജയമാണ് നേടിയത്: വി ചാമുണ്ണി
പാലക്കാട്: നിലവിലുണ്ടായിരുന്ന മണ്ഡലങ്ങളില്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചും ചിറ്റൂരും പട്ടാമ്പിയും തിരിച്ചു പിടിച്ചും എല്‍.ഡി.എഫ് ജില്ലയില്‍ മികച്ച വിജയമാണ് നേടിയതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വി ചാമുണ്ണി.
അഴിമതി ജനദ്രോഹഭരണം അവസാനിപ്പിക്കാനും വര്‍ഗീയ ചേരിതിരിവ് തടയാനുംവേണ്ടി എല്‍.ഡി.എഫിനെ വിജയിപ്പിച്ച പ്രബുദ്ധരായ വോട്ടര്‍മാരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃത്താല, മണ്ണാര്‍ക്കാട്, പാലക്കാട് മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാ നാവാത്തതും പാലക്കാട്ടും മലമ്പുഴയിലും ബി.ജെ.പി രണ്ടാംസ്ഥാന ത്തെത്തിയതും എല്‍.ഡി.എഫ് ഗൗരവത്തോടെയാണ് കാണുന്നത്.
ബി.ഡി.ജെ.എസ് എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് യാതൊരു പ്രശക്തിയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലത്തെ ജനവിധി. മലമ്പുഴയില്‍ വി.എസ് അച്യുതാന്ദന്റെ ഭൂരിപക്ഷം വര്‍ധിച്ചാല്‍ സൂര്യന്‍ ദിശമാറി സഞ്ചരിക്കുമെന്ന് വിടുവായത്തം പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ ജനങ്ങളോടു മാപ്പുപറയണം.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് വിപരീതമായി സ്വന്തംനേട്ടത്തിനുവേണ്ടി മാത്രം നടത്തുന്ന രാഷ്ട്രീയ സഞ്ചാരം ഇനിയെങ്കിലും വെള്ളാപ്പള്ളി അവസാനിപ്പിക്കുമെന്നാണ് കരുതുന്നതെന്നും വി ചാമുണ്ണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."