വിവരശേഖരണത്തിനായി ക്രൈംബ്രാഞ്ച് പെട്ടികള്‍ സ്ഥാപിച്ചു
ഹരിപ്പാട്: മുട്ടം ജലജ വധക്കേസ് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നു രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ ക്രൈംബ്രാഞ്ച് പെട്ടികള്‍ സ്ഥാപിച്ചു. സംഭവം നടന്ന മുട്ടത്തും പരിസര പ്രദേശങ്ങളിലുമാണ് മൂന്നു പെട്ടികളും പോസ്റ്ററുകളും സ്ഥാപിച്ചത്.
മുട്ടം മണിമല ജംഗ്ഷനില്‍ ആദ്യത്തെ പെട്ടി സ്ഥാപിച്ചു.കേസ് അന്വേഷണം നടത്തുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.സി ബാബുരാജിന്റെ നേതൃത്വത്തിലാണു പെട്ടികള്‍ സ്ഥാപിച്ചത്.
നങ്ങ്യാര്‍കുളങ്ങര കവല, പാലമൂട് ജങ്ഷന്‍ എന്നിവിടങ്ങളിലും പെട്ടികള്‍ സ്ഥാപിച്ചു. ഇവിടങ്ങളില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ' ജലജ വധക്കേസ് ഇന്‍ഫര്‍മേഷന്‍ ബോക്‌സ് 'എന്ന് നാമകരണം ചെയ്ത പെട്ടികളില്‍ പൊതുജനങ്ങള്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ എഴുതി നിക്ഷേപിക്കാം.
വിവരങ്ങള്‍ നല്‍കുന്ന ആളിന്റെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കേസ് തെളിയിയ്ക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലിസ് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച വിവരം പോസ്റ്ററിലുണ്ട്.
ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ഓഫിസുകളുടെ ഫോണ്‍ നമ്പരുകളും ഇ മെയില്‍ വിലാസവും പോസ്റ്ററിലുണ്ട്.
കഞ്ഞിക്കുഴിയില്‍ ജനകീയ ജൈവ ഹരിതസമൃദ്ധി പദ്ധതി തുടങ്ങുന്നു
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ ജനകീയ ജൈവ ഹരിത സമൃദ്ധി പദ്ധതിയ്ക്ക് ഇന്ന് തുടക്കം. പച്ചക്കറിക്കൃഷിയ്ക്ക് തുടക്കമിട്ട് തൈ നടീലിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. 25 ലക്ഷം പച്ചക്കറിത്തൈകളാണ് പദ്ധതിയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.
എല്ലാ വാര്‍ഡിലും താല്‍ക്കാലിക മഴമറയുണ്ടാക്കിയാണ് പച്ചക്കറിത്തൈകള്‍ മുളപ്പിച്ചത്. ക്വാളിഫ്‌ലവര്‍, കാബേജ്, കാരറ്റ് തുടങ്ങി പത്തിലധികം പച്ചക്കറിത്തൈകളാണ് തയ്യാറാക്കിയിരിക്കുന്നത്.
പഞ്ചായത്തിലെ 8600 വീടുകളിലും 330 കാര്‍ഷിക ഗ്രൂപ്പുകളുമാണ് കൃഷി നടത്തുക. 15 കോടി രൂപയുടെ പച്ചക്കറി ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നത്.
അയല്‍ സഭകള്‍ മുഖേനയാണ് തൈ വിതരണം ചെയ്യുക. ഓരോ വീടിനും അനുയോജ്യമായ തൈകള്‍ നല്‍കും. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഇന്ന് വൈകിട്ട് 3.30ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് തൈ നടീലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അധ്യക്ഷനാകും. കുഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഇന്ന് സ്ഥലത്തെത്തി പദ്ധതി വിലയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."