രാജ്യം വിട്ട കുറ്റവാളികളെ തിരികെയെത്തിക്കണം: സുപ്രിംകോടതി
ന്യൂഡല്‍ഹി: നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ രാജ്യംവിട്ട എല്ലാ കുറ്റവാളികളെയും തിരികെയെത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാനായി രാജ്യം വിടുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇവരെ തിരികെ നിയമത്തിനു മുന്നിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണമെന്നും ജസ്റ്റിസ് ഖെഹാറും ജസ്റ്റിസ് അരുണ്‍ മിശ്രയും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
നിയമത്തിന്റെ പിടിയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഒരു സന്ദേശം നല്‍കേണ്ടതുണ്ട്. അതിന് അവരെ എത്രയും പെട്ടന്ന് ഇന്ത്യയിലെത്തിക്കണം.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട വനിതാ വ്യവസായി റിതികയെ ലണ്ടനില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സുപ്രിംകോടതിയുടെ അനുവാദത്തോടെയാണ്് രോഗിയായ ഭര്‍ത്താവിനെ സന്ദര്‍ശിക്കാനെന്നു പറഞ്ഞ് റിതിക ലണ്ടനിലേക്ക് പോയത്. എന്നാല്‍ അവര്‍ പിന്നെ തിരിച്ചുവന്നില്ല. ഇവരുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ കോടതി നേരത്തെ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."