വ്യാജ ഏറ്റുമുട്ടലോ?; പോസ്റ്റര്‍പ്രചാരണവുമായി എ.ഐ.വൈ.എഫ്
കരുളായി: മാവോവാദികളെ കൊന്നതു വ്യാജ ഏറ്റുമുട്ടലിലോയെന്ന ചോദ്യവുമായി എ.ഐ.വൈ.എഫ് രംഗത്ത്. കരുളായി വനത്തില്‍ മാവോവാദി-പൊലിസ് ഏറ്റുമുട്ടല്‍ നടന്നെന്നതു വ്യാജമോയെന്ന ചോദ്യമുയര്‍ത്തി എ.ഐ.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റിയാണ് പോസ്റ്റര്‍ പ്രചാരണം നടത്തുന്നത്.
കുപ്പു ദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ടതില്‍ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ട@ുവരണമെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്. എ.ഐ.വൈ.എഫ് നിലമ്പൂര്‍ മണ്ഡണ്ടലം പ്രസിഡന്റ് സക്കീര്‍ മുണ്ട@മ്പ്ര, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം കെ. മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പോസ്റ്ററുകള്‍ പതിച്ചത്. ചൊവ്വാഴ്ച എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, പ്രസിഡന്റ് സജിലാല്‍, ജില്ലാ പ്രസിഡന്റ് മുഹമ്മദ് സലീം, സെക്രട്ടറി പി.ടി ഷറഫുദ്ദീന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."