HOME
DETAILS

ലോക്‌സഭാ മണ്ഡലം: പൊന്നാനിയില്‍ എല്‍.ഡി.എഫ്, മലപ്പുറത്ത് യു.ഡി.എഫ്

  
backup
May 20, 2016 | 8:16 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8

മലപ്പുറം: ലോക്‌സഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ നിയമസഭാതെരഞ്ഞെടുപ്പിനു ലഭിച്ച വോട്ടുകളെ വിലയിരുത്തിയാല്‍ ജില്ലയില്‍ പൊന്നാനി ഇടതിന്. അതേസമയം മലപ്പുറം മണ്ഡലത്തിലെ ഭൂരിപക്ഷം കുറഞ്ഞെങ്കിലും വലിയ കോട്ടം സംഭവിച്ചില്ല. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ 25410 വോട്ടുകള്‍ക്കു തോറ്റ എല്‍.ഡി.എഫ് ഇത്തവണ 2302 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. പൊന്നാനി ലോക്‌സഭാ സീറ്റിലെ ഏഴു മണ്ഡലങ്ങളില്‍ മൂന്നെണ്ണം എല്‍.ഡി.എഫ് നേടുകയും ചെയ്തു.
ജില്ലയില്‍ ഇത്തവണ യു.ഡി.എഫിന് എല്‍.ഡി.എഫിനേക്കാള്‍ ലഭിച്ചതു 89071 വോട്ടുകള്‍ മാത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3,15751 വോട്ടുകള്‍ അധികം ലഭിച്ചിരുന്നു. 2011ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ എല്‍.ഡി.എഫിന് 2.2 ലക്ഷം വോട്ടുകള്‍ അധികം ലഭിച്ചു. ജില്ലയിലെ രണ്ടു സീറ്റുകളും അധികം നേടി. യു.ഡി.എഫിന്റെ ഉറച്ച കോട്ടകളിലെ വോട്ടുചോര്‍ച്ചയാണ് എല്‍.ഡി.എഫ് നില മിച്ചപ്പെടുത്താനിടയാക്കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ജില്ലയില്‍ യു.ഡി.എഫിന് നഷ്ടം രണ്ടു മണ്ഡലങ്ങള്‍ മാത്രമാണ്. അതേസമയം മൊത്തം നേടിയ വോട്ടിന്റെ കാര്യത്തില്‍ കാര്യമായ കുറവില്ല. 2011ല്‍ 1027619 വോട്ടുകളായിരുന്നു യു.ഡി.എഫിനായി പോള്‍ ചെയ്തത്. 2016 ആയപ്പോള്‍ 1021387 വോട്ടുകളായി കുറഞ്ഞു. അതായത് 6232 വോട്ടുകളുടെ വ്യത്യാസം മാത്രം.
എല്‍.ഡി.എഫ് 2011ല്‍ 711868 വോട്ടുകളാണു നേടിയിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ അതു 932316 വോട്ടുകളായി വര്‍ധിച്ചു. 2,20448 വോട്ടുകളാണു വര്‍ധിച്ചത്. ബി.ജെ.പിയുടെ വോട്ട് ജില്ലയില്‍ വര്‍ധിക്കുകയും ചെയ്തു. മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും ആകെ വോട്ടര്‍മാരുടെ എണ്ണവും ജില്ലയില്‍ വര്‍ധിച്ചിട്ടുണ്ട്.
ചില നഗരസഭകളും പഞ്ചായത്തുകളും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ യു.ഡി.എഫിന്റെ കൈയില്‍ നിന്നു നഷ്ടമായി. അതേസമയം എസ്.ഡി.പി.ഐ, വെല്‍ഫെയര്‍പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ വോട്ട് ഗണ്യമായി കുറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago