HOME
DETAILS

ഇടവെട്ടിയില്‍ ആരോഗ്യസഭ നിലവില്‍വന്നു

  
backup
May 20, 2016 | 8:26 PM

%e0%b4%87%e0%b4%9f%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b8%e0%b4%ad-%e0%b4%a8

തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിലെ ഒന്ന്, പന്ത്രണ്ട് വാര്‍ഡുകളില്‍ പകര്‍ച്ചധവ്യാധി നിയന്ത്രണത്തിന് വീട്ടുമുറ്റ ആരോഗ്യ കൂട്ടായ്മയായ ആരോഗ്യസഭ നിലവില്‍വന്നു. വാര്‍ഡ് സഭയുടെയും ആരോഗ്യ ശുചിത്വ കമ്മിറ്റി എന്നിവയുടെയും മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
അമ്പതില്‍ കവിയാത്ത അയല്‍പക്ക വീടുകളുടെ കൂട്ടായ്മയായ ആരോഗ്യ സഭയെ വാര്‍ഡിലെ ഒരു സ്ഥിരം സംവിധാനമാക്കി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ആരോഗ്യസഭയിലെ കുടുംബങ്ങളിലെ സാമൂഹ്യ വിവര ശേഖരണം, ആരോഗ്യ-ശുചിത്വ പ്രവര്‍ത്തനങ്ങള്‍, അവലോകന യോഗങ്ങള്‍, വീട്ടുമുറ്റ ആരോഗ്യ ക്ലാസ്, തുടര്‍ സന്ദര്‍ശനങ്ങള്‍എന്നിയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒന്നാംഘട്ടത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണം, സാമൂഹിക ശുചിത്വം എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.
ആരോഗ്യസഭയിലെ കുടുംബങ്ങളിലെ ഖര-ജല-മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് സംസ്‌കരണം, കൊതുകിന്റെ ഉവിട നശീകരണം എന്നിവയില്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തം ബോധ്യപ്പെടുത്തി അതിന് അവരെ പ്രാപ്തരാക്കും. അയല്‍വീട് സന്ദര്‍ശനത്തിന് എല്ലാവരും തായ്യാറാകുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തില്‍ സാമൂഹ്യക പിന്തുണ ഉറപ്പാക്കുന്നതോടൊപ്പം സാമൂഹിക ബന്ധങ്ങളിലും ഉണര്‍വേകുന്നതിനുള്ള പുത്തന്‍ പരീക്ഷണമായി ആരോഗ്യസഭ മാറും. വാര്‍ഡിലെ മുഴുവന്‍ വീടുകളിലും 24ന് നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളോടെ ആരോഗ്യ കൂട്ടായ്മയുടെ ആദ്യഘട്ടം പൂര്‍ത്തിയാകും.
ജീവലതശൈലീ രോഗ നിയന്ത്രണം, കൗമാര ആരോഗ്യം, പെരുമാറ്റ വ്യതിയാന ബോധവല്‍ക്കണ പ്രവര്‍ത്തനങ്ങള്‍, കുടുംബക്ഷേമ പ്രവര്‍ത്തനങ്ങള്‍, വിഷരഹിത പച്ചക്കറിയുടെ വ്യാപനം, മദ്യപാനം, പുകവലി എന്നിവയുടെ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, കൗണ്‍സിലിങ്, നിയമാവബോധം എന്നീ പ്രവര്‍ത്തനങ്ങളും ആരോഗ്യസഭയിലൂടെ നടപ്പാക്കാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് മെമ്പര്‍മാരായ ടി എം മുജീബും സീന നവാസും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ സഹായത്തോടെ പുതിയ ബഹിരാകാശദൗത്യത്തിന് തയാറെടുത്ത് യുഎഇ

uae
  •  10 days ago
No Image

ഒപ്പ് വ്യാജം:  കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 days ago
No Image

പത്തനംതിട്ടയില്‍ ദമ്പതിമാര്‍ക്ക് ഡിജിറ്റല്‍ തട്ടിപ്പിലൂടെ നഷ്ടമായത് 1.40 കോടി രൂപ 

Kerala
  •  10 days ago
No Image

ആധാര്‍ കാര്‍ഡിന്റെ രൂപത്തില്‍ മാറ്റം വരുന്നു; കാര്‍ഡില്‍  ഇനി ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം

Kerala
  •  10 days ago
No Image

ശ്രീജ തൂണേരിക്കും ശ്രീലതക്കും  തെരഞ്ഞെടുപ്പ് വീട്ടുകാര്യം; ജനവിധി തേടി സഹോദരിമാര്‍ 

Kerala
  •  10 days ago
No Image

സ്പായില്‍ പോയ കാര്യം വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടി; പാലാരിവട്ടം എസ്.ഐയ്‌ക്കെതിരെ കേസ്

Kerala
  •  10 days ago
No Image

കൊച്ചിയില്‍ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവെന്ന് ജോര്‍ജിന്റെ മൊഴി

Kerala
  •  10 days ago
No Image

പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ ബി.ജെ.പി പുറത്താക്കി

Kerala
  •  10 days ago
No Image

മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ ചാണ്ടി വര്‍ഗീസ് അടക്കമുള്ളവര്‍ക്കെതിരേ കേസ്; പുതിയ വിവാദ നിയമത്തിന് കീഴിലുള്ള ആദ്യ നടപടി

National
  •  10 days ago