HOME
DETAILS

അബൂദാബിയിലെ സായിദ് നാഷണൽ മ്യൂസിയം തുറന്നു; 3 ലക്ഷം വർഷം പഴക്കമുള്ള ചരിത്രം കൺമുന്നിൽ

  
Web Desk
December 03, 2025 | 9:24 AM

abu dhabi zayed national museum opened

ദുബൈ: അബൂദാബിയിലെ സായിദ് നാഷണൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുനൽകി. മൂന്ന് ലക്ഷം വർഷം പഴക്കമുള്ള പുരാവസ്തുക്കൾ ഉൾപ്പെടെ യു.എ.ഇയുടെ സമ്പന്നമായ സംസ്‌കാരവും ചരിത്രവും ആധുനിക സാങ്കേതികവിദ്യയിലൂടെ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കും. ആറ് ഗ്യാലറികൾ ഉൾപ്പെടുന്നതാണ് മ്യൂസിയം. ഒരു സ്ത്രീയുടെ 8,000 വർഷം പഴക്കമുള്ള കല്ലറ മുതൽ വെങ്കലയുഗ കാലത്തെ ചരക്ക് ബോട്ട് വരെ ആകർഷകമായ നിരവധി പുരാവസ്തുക്കൾ ഇവിടെയുണ്ട്. 

മ്യൂസിയത്തിലെത്തുന്ന സന്ദർശകരെ ആദ്യം വരവേൽക്കുന്നത് 18 മീറ്റർ നീളമുള്ള പുരാതനമായ ഒരു ബോട്ടാണ്. മറ്റൊരു ഗാലറിയിൽ 8,000 വർഷം പഴക്കമുള്ള ഒരു സ്ത്രീയുടെ ശവകുടീരവും ഒരുക്കിയിട്ടുണ്ട്. അബൂദബിയിലെ മാറാവ ദ്വീപിൽ നിന്ന് കണ്ടെത്തിയതാണ് ഇത്. സ്ത്രീയുടെ ശവകുടീരത്തിൽ സ്രാവിന്റെ പല്ലുള്ള മാല, തൂവലുകൾ, മൈലാഞ്ചിയുടേത് എന്ന് കരുതുന്ന അടയാളങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. കല്ലറയുടെ സവിശേഷതകളിൽ നിന്നും സമൂഹത്തിൽ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്ന ഒരു സ്ത്രീയുടേതാണിതെന്ന് തോന്നുമെന്നും അബൂദബി സാംസ്‌കാരിക, ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് അൽ മുബാറക് പറഞ്ഞു. 

കൂടാതെ 18 മാസം മുമ്പ് അൽ ഐനിൽ നിന്ന് കുഴിച്ചെടുത്ത 4,000 വർഷം പഴക്കമുള്ള വെങ്കലയുഗകാലത്തെ വാളും ഇവിടെയുണ്ട്. പല കല്ലറകളിലും ആയുധങ്ങളുമായി സംസ്‌കരിച്ചിട്ടുള്ള പുരാതന മനുഷ്യരുടെ ജീവിതവും വിശ്വാസവും ഇത് തെളിയിക്കുന്നുണ്ട്. ഫോസിൽ ഇന്ധനങ്ങളുടെ നിർമാണം സൂചിപ്പിക്കുന്ന തൂങ്ങിയ ഗ്ലാസ് ശിൽപ്പങ്ങൾ, ഹജർ പർവതങ്ങളിൽ നിന്ന് ലഭിച്ച ഓക്‌സിഡേഷൻ നിറമുള്ള ചെമ്പുകല്ലുകൾ  തുടങ്ങിയവയും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. പുരാതന തീരപ്രദേശങ്ങളിൽ പഴമക്കാർ കുടിവെള്ളം ശേഖരിക്കാൻ ഉപയോ​ഗിച്ചിരുന്ന ഗ്ലാസ് ഇൻസ്റ്റലേഷൻ രീതിയും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. 

മ്യൂസിയം വെറും പുരാവസ്തുക്കൾ മാത്രമല്ല, മറിച്ച് ജനങ്ങളുടെ ഓർമ്മകളും ചരിത്രവും ഉറങ്ങുന്നതാണെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ചെയർമാൻ മുഹമ്മദ് അൽ മുബാറക് വ്യക്തമാക്കി. സന്ദർശകർക്ക് തങ്ങളുടെ കുടുംബചരിത്രം, രേഖകൾ, കഥകൾ എന്നിവ സംഭാവന ചെയ്യാവുന്ന ഒരു 'മെമ്മറി വോൾട്ട്' (ഓർമകളുടെ നിലവറ) മ്യൂസിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഷെയ്ഖ് സായിദിന്റെ ജീവിതത്തിലെ
പ്രധാനപ്പെട്ട കാര്യങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 

നമ്മുടെ ഭാവി അറിയാൻ, നമ്മുടെ ചരിത്രം അറിയണം' എന്ന ഷെയ്ഖ് സായിദിന്റെ കാഴ്ചപ്പാടാണ് മ്യൂസിയത്തിന്റെ ആശയം. ഭാവിയിലെ പുരാവസ്തു ഗവേഷകർക്ക് സ്‌കോളർഷിപ്പുകൾ നൽകുകയും പ്രതിഭകൾക്ക് വിദേശ മ്യൂസിയങ്ങളിൽ പരിശീലനം ഒരുക്കുയും അൽ ഐനും അൽ ധഫ്രയിലുമുള്ള പുരാവസ്തു ശാസ്ത്രപഠനങ്ങൾക്ക് കരുത്തു പകരുകയും യുവ ഇമാറാത്തി ഗവേഷകരെ വളർത്തുകയും ചെയ്യുന്ന രാജ്യത്തെ സുപ്രധാന അക്കാദമിക് കേന്ദ്രം കൂടിയാണ് സായിദ് നാഷണൽ മ്യൂസിയം. 

zayed national museum in abu dhabi showcases nearly 3 lakh years of history, heritage, and culture. visitors can explore rare artifacts, interactive exhibits, and remarkable stories that highlight the uae’s rich past and evolution.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിൽ വീണ്ടും ചരിത്രം; വന്മതിൽ തകർത്ത് ഇതിഹാസങ്ങൾക്കൊപ്പം രോഹിത്

Cricket
  •  2 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ 

Kerala
  •  2 hours ago
No Image

2026 ഫിഫ ലോകകപ്പ്; യുഎസ് വിസ അഭിമുഖത്തിൽ യുഎഇയിൽ നിന്നുള്ളവർക്ക് മുൻഗണന

uae
  •  2 hours ago
No Image

സഞ്ജുവിന്റെ വമ്പൻ റെക്കോർഡിനൊപ്പം വൈഭവ്; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  2 hours ago
No Image

ഇന്ത്യൻ പ്രവാസികൾക്ക് വമ്പൻ നേട്ടം: ഒമാനി റിയാലിന് 233 രൂപ; നാട്ടിലേക്ക് പണം അയക്കാൻ വൻതിരക്ക്

uae
  •  2 hours ago
No Image

രാഹുലിനെതിരെ കടുത്ത തീരുമാനമില്ല; ഉചിതമായ നടപടി ഉചിതമായ സമയത്തെന്ന് കെ.പി.സി.സി പ്രസിഡന്റ്

Kerala
  •  3 hours ago
No Image

റായ്പൂരിൽ ഇന്ത്യക്ക് ബാറ്റിംഗ്; രണ്ട്‌ സൂപ്പർതാരങ്ങളെ കളത്തിലിറക്കി പ്രോട്ടിയാസ്

Cricket
  •  3 hours ago
No Image

ലൈസൻസില്ലാത്ത സ്ഥാപനം ഫിനാൻഷ്യൽ റെ​ഗുലേറ്ററി ബോഡിയെന്ന പേരിൽ പ്രവർത്തിക്കുന്നു; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  4 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വാസുവിന് ജാമ്യമില്ല 

Kerala
  •  4 hours ago
No Image

ഇനി മിനിറ്റുകൾക്കുള്ളിൽ വെർച്വൽ പോസ്റ്റ്‌മോർട്ടം; ഫോറൻസിക് സാധ്യതകൾ വികസിപ്പിച്ച് ദുബൈ പൊലിസ്

uae
  •  4 hours ago