HOME
DETAILS

ഇന്ത്യൻ മണ്ണിൽ വീണ്ടും ചരിത്രം; വന്മതിൽ തകർത്ത് ഇതിഹാസങ്ങൾക്കൊപ്പം രോഹിത്

  
December 03, 2025 | 9:16 AM

Rohit sharma create a new milestone in indian cricket

റായ്പൂർ: ഇന്ത്യ-സൗത്ത് ആഫ്രിക്ക രണ്ടാം ഏകദിന മത്സരത്തിന് തുടക്കമായിരിക്കുകയാണ്. റായ്പൂരിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ടെംമ്പ ബാവുമ ബൗളിംഗ് തെരഞ്ഞെടുത്തു.

തുടക്കത്തിൽ തന്നെ ഇന്ത്യക്ക് രോഹിത് ശർമയെ നഷ്ടമായി. നാലാം ഓവറിലെ അഞ്ചാം പന്തിൽ ഇന്ത്യൻ സ്കോർ 40 റൺസിൽ നിൽക്കെയാണ് രോഹിത് മടങ്ങിയത്. ഈ പന്തിൽ നിന്നും 14 റൺസാണ് രോഹിത് നേടിയത്. മൂന്ന് ഫോറുകളാണ് താരം നേടിയത്. നാന്ദ്രെ ബർഗറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന് കോക്കിന് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്. 

ചെറിയ സ്കോറിന് പുറത്തായെങ്കിലും ഒരു റെക്കോർഡും സ്വന്തമാക്കിയാണ് രോഹിത് കളംവിട്ടത്. ഇന്റർനാഷനൽ ക്രിക്കറ്റിൽ ഇന്ത്യയിൽ 9000 റൺസ് പൂർത്തിയാക്കാനാണ് രോഹിത്തിന് സാധിച്ചത്. ഇതിന്‌ മുമ്പ് മൂന്ന് ഇന്ത്യൻ താരങ്ങൾ മാത്രമാണ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്.

സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, രാഹുൽ ദ്രാവിഡ് എന്നീ താരങ്ങൾക്ക് ശേഷം ഈ റെക്കോർഡ് സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ഹിറ്റ്മാൻ. 9004 റൺസാണ് ദ്രാവിഡ് ഇന്ത്യയിൽ നേടിയുള്ളത്. ദ്രാവിഡിന്റെ ഈ റൺ സ്കോറിങ്ങും മറികടന്നാണ് രോഹിത്തിന്റെ കുതിപ്പ്. സച്ചിൻ 14192 റൺസും ഇന്ത്യയിൽ നേടിയിട്ടുണ്ട്. 

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവൻ 

ക്വിൻ്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), എയ്‌ഡൻ മർക്രം, ടെംബ ബാവുമ (ക്യാപ്റ്റൻ), മാത്യു ബ്രീറ്റ്, ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലുങ്കി എൻഗിഡി. 

ഇന്ത്യ പ്ലെയിങ് ഇലവൻ 

യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്ക്‌വാദ്, വാഷിംഗ്‌ടൺ സുന്ദർ, കെ എൽ രാഹുൽ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കാൽദീപ് യാദവ് അർഷ്‌ദീപ് സിംഗ് പ്രസീദ് കൃഷ്‌ണ.

The second ODI between India and South Africa is underway. South African captain Temba Bavuma won the toss and elected to bowl in the match to be held in Raipur. Rohit Sharma also broke a record in the match. Rohit managed to complete 9000 runs for India in international cricket.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ 

Kerala
  •  2 hours ago
No Image

2026 ഫിഫ ലോകകപ്പ്; യുഎസ് വിസ അഭിമുഖത്തിൽ യുഎഇയിൽ നിന്നുള്ളവർക്ക് മുൻഗണന

uae
  •  2 hours ago
No Image

സഞ്ജുവിന്റെ വമ്പൻ റെക്കോർഡിനൊപ്പം വൈഭവ്; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  2 hours ago
No Image

ഇന്ത്യൻ പ്രവാസികൾക്ക് വമ്പൻ നേട്ടം: ഒമാനി റിയാലിന് 233 രൂപ; നാട്ടിലേക്ക് പണം അയക്കാൻ വൻതിരക്ക്

uae
  •  2 hours ago
No Image

രാഹുലിനെതിരെ കടുത്ത തീരുമാനമില്ല; ഉചിതമായ നടപടി ഉചിതമായ സമയത്തെന്ന് കെ.പി.സി.സി പ്രസിഡന്റ്

Kerala
  •  3 hours ago
No Image

റായ്പൂരിൽ ഇന്ത്യക്ക് ബാറ്റിംഗ്; രണ്ട്‌ സൂപ്പർതാരങ്ങളെ കളത്തിലിറക്കി പ്രോട്ടിയാസ്

Cricket
  •  3 hours ago
No Image

ലൈസൻസില്ലാത്ത സ്ഥാപനം ഫിനാൻഷ്യൽ റെ​ഗുലേറ്ററി ബോഡിയെന്ന പേരിൽ പ്രവർത്തിക്കുന്നു; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  4 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വാസുവിന് ജാമ്യമില്ല 

Kerala
  •  4 hours ago
No Image

ഇനി മിനിറ്റുകൾക്കുള്ളിൽ വെർച്വൽ പോസ്റ്റ്‌മോർട്ടം; ഫോറൻസിക് സാധ്യതകൾ വികസിപ്പിച്ച് ദുബൈ പൊലിസ്

uae
  •  4 hours ago
No Image

ബലാത്സംഗ ശ്രമം തടഞ്ഞ് ഹീറോ ഹംസ; സഊദി വിദ്യാർഥിയെ പ്രശംസിച്ച് ബ്രിട്ടനിലെ കോടതിയും പൊലിസും

Saudi-arabia
  •  5 hours ago