ഹര്‍ത്താല്‍ പൂര്‍ണം; ജനജീവിതം നിശ്ചലമായി
കൊച്ചി:നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സഹകരണ മേഖലയടക്കം പ്രതിസന്ധിയിലായതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ജനജീവിതം നിശ്ചലമാക്കി.
നിരത്തുകള്‍ ഒഴിഞ്ഞുകിടന്നു.
കാറുകളുള്‍പ്പെടെയുള്ള സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല.കെ.എസ്.ആര്‍.ടി.സി സര്‍വീസ് മുടക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ശബരിമല സര്‍വീസുകള്‍ മാത്രമാണ് നടത്തിത്.വിരലിലെണ്ണാവുന്ന ഇരു ചക്രവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.ആശുപത്രി,എയര്‍പോര്‍ട്ട് എന്നിങ്ങനെ എഴുതിവെച്ച് യാത്രനടത്തിയ സ്വകാര്യ വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.വാണിജ്യ-വ്യാപാര-നിര്‍മ്മാണ മേഖലയെ ഹര്‍ത്താല്‍ സാരമായി ബാധിച്ചു. നഗരജീവിതം പൂര്‍ണ്ണമായി സ്തംഭിച്ചു.
നഗരത്തിലെ തിരക്കേറിയ ഇടങ്ങളായ തേവര,കലൂര്‍,എം.ജി.റോഡ്,ബ്രോഡ്് വേ എന്നിവിടങ്ങള്‍ പൂര്‍ണ്ണമായും നിശ്ചലമായിരുന്നു.പള്ളി പെരുന്നാളിനെ തുടര്‍ന്ന് മഞ്ഞപ്രയെയും ജില്ലയിലെ പ്രധാന ശബരിമല ഇടത്താവളമായ ചോറ്റാനിക്കരയെയും പൂര്‍ണത്രയീശ ക്ഷേത്രത്തിലെ കൊടിയേറ്റിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.നഗരത്തിലെത്തിയ വിനോദസഞ്ചാരികളെയും ഹര്‍ത്താല്‍ വലച്ചു. ഐ.ടി മേഖലയെ ഹര്‍ത്താല്‍ സാരമായി ബാധിച്ചില്ല.സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഹാജര്‍ നില പകുതിയില്‍ താഴെയായിരുന്നു. സ്വകാര്യസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു.ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും ജീവനക്കാരും ഉപഭോക്താക്കളും കുറവായിരുന്നു.തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ ബാങ്കുകള്‍ പ്രവര്‍ത്തിച്ചതെങ്കിലും ഹര്‍ത്താല്‍ കാരണം ഉപഭോക്താക്കള്‍ക്ക് ബാങ്കുകളിലെത്താന്‍ കഴിഞ്ഞില്ല.
ഇടപാടുകാര്‍ കുറവായതിനാല്‍ മുന്‍ ദിവസങ്ങളിലെ തിരക്ക് കാരണം മാറ്റിവെച്ച ജോലികള്‍ ജീവനക്കാരും ചെയ്തുതീര്‍ത്തു.എന്നാല്‍ പതിവുപോലെ ഇന്നലെയും എ.ടി.എമ്മുകള്‍ കാലിയായിരുന്നു.പ്രവര്‍ത്തിച്ച എ.ടി.എമ്മുകളില്‍ നിന്ന് രണ്ടായിരം രൂപ നോട്ടുകള്‍ മാത്രമാണ് ലഭ്യമായത്.
പറവൂര്‍: ഹര്‍ത്താല്‍ പറവൂരില്‍ പൂര്‍ണമായി. ബാങ്കുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നതിനാല്‍ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ ബാങ്കുകളും സജീവമായിരുന്നു.
എന്നാല്‍ ഇടപാടുകാര്‍ നന്നേകുറവായിരുന്നു.സര്‍ക്കാര്‍ ഓഫീസുകള്‍ ഒന്നുംതന്നെ പ്രവര്‍ത്തിച്ചില്ല.പെട്രോള്‍ പമ്പുകള്‍ പുലര്‍ച്ചെ തുറന്നെങ്കിലും ഹര്‍ത്താലുകാരുടെ നിര്‍ദ്ദേശം ഇല്ലാതെതന്നെ പത്തുമണിയോടെ സ്വമേധയ അടച്ചു. ഇരുചക്രവാഹനങ്ങള്‍ കുറെയൊക്കെ നിരത്തിലിറങ്ങിയെങ്കിലും മറ്റു സ്വകാര്യ വാഹനങ്ങള്‍ ഒന്നും ഓടിയില്ല.
ജനങ്ങളുടെ പ്രതിഷേധത്തിന്റെ ശക്തി വിളിച്ചോതുന്ന തരത്തിലുള്ള പ്രകടനവും രാവിലെ പറവൂര്‍ നഗരത്തില്‍ നടത്തി. പ്രകടനത്തിന് സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം കെ.എം ദിനകരന്‍,സി.പി.എം ഏരിയ സെക്രട്ടറി ടി.ജി അശോകന്‍, എസ് ശ്രീകുമാരി, കെ.ബി അറുമുഖന്‍, പി.എന്‍ സന്തോഷ്, എം.എന്‍ ശിവദാസന്‍, എന്‍.ഐ പൗലോസ്, കെ.എന്‍ നായര്‍, പറവൂര്‍ ആന്റണി, കെ.എ വിദ്യാനന്ദന്‍, കെ സുധാകരന്‍ പിള്ള, പി.ഡി വര്‍ഗ്ഗീസ്, മിനാസുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പറവൂര്‍ മണ്ഡലത്തിന്റെ വിവിധമേഖലകളായ ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, കോട്ടുവള്ളി, പുത്തന്‍വേലിക്കര എന്നിവിടങ്ങളിലും എല്‍.ഡി.എഫ് നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."