നൂറു ദിനത്തില്‍ 100 ഗ്രാമങ്ങളെ ഡിജിറ്റലാക്കാന്‍ ഐസിഐസിഐ ബാങ്ക്
കൊച്ചി: ഐസിഐസിഐ ബാങ്ക് 100 ഗ്രാമങ്ങളെ വരും ദിനങ്ങളില്‍ ' ഐസിഐസിഐ ഡിജിറ്റല്‍ വില്ലേജ്' ആയി രൂപാന്തരപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കും.
ബാങ്കിംഗ്, പേമെന്റ് ഇടപാടുകള്‍ തുടങ്ങിയവ ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗിച്ചു നടത്തുവാന്‍ ഗ്രാമീണരെ പ്രാപ്തരാക്കുകയെന്നതാണ് ഡിജിറ്റല്‍ വില്ലേജുകൊണ്ട് ബാങ്ക് ലക്ഷ്യമിടുന്നത്.
ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി ഉപയോഗിച്ച് ഗ്രാമീണര്‍ക്ക് ബാങ്കില്‍ അക്കൗണ്ട് തുറക്കാം. തുടര്‍ന്ന് എസ്എംഎസ്/ യുഎസ്എസ്ഡി മൊബൈല്‍ സൊലൂഷനിലൂടെ കാഷ്ലെസ് പേമെന്റ് നടത്താം.
ഇതിനു പുറമേ ഐസിഐസിഐ ഗ്രൂപ്പിന്റെ സിഎസ്ആര്‍ കരമായ ഐസിഐസിഐ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഗ്രാമീണ മേഖലയിലെ പതിനായിരം പേര്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം നല്‍കും. ജീവിതോപാധി നേടുവാന്‍ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സ്ത്രീകള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കും. പരിശീലനം സിദ്ധിച്ചവര്‍ക്കു സ്വയം തൊഴില്‍ സംരംഭങ്ങള്‍ നടത്താന്‍ വായ്പയും നല്‍കും.
ധനകാര്യ ഇടപാട്, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഡിജിറ്റൈസേഷന്, തൊഴിലധിഷ്ഠിത പരിശീലനം, വായ്പാസൗകര്യം തുടങ്ങിയവ വഴി ഗ്രാമീണ മേഖലയ്ക്ക് ജീവിതോപാധി കണ്ടെത്തുന്നതിനു സഹായിക്കുന്ന വലിയ പദ്ധതികൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."