വോട്ടെണ്ണല്‍ ദിവസത്തിലെ അക്രമം; ജില്ലയില്‍ 24 കേസുകള്‍, 2000ത്തില്‍ പരം പ്രതികള്‍
കാസര്‍കോട്: തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തെത്തുടര്‍ന്നു കാസര്‍കോട്ടും പരിസരങ്ങളിലുമുണ്ടായ അക്രമങ്ങളില്‍ പൊലീസ് 24 കേസെടുത്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 2000 ത്തില്‍ പരം പേര്‍ക്കെതിരേ കേസെടുത്തു.
വിദ്യാനഗര്‍ ഗവ.കോളജ് പരിസരം, നായന്മാര്‍മൂല, പാറക്കട്ട, ചൂരി, രാംദാസ് നഗര്‍, ചെങ്കള, ചെര്‍ക്കള, കുമ്പള, പൈവളിക, അട്ടഗോളി, സോങ്കാല്‍, അയില മൈതാനം, നാട്ടക്കല്‍, കാഞ്ഞങ്ങാട്, മൂലക്കണ്ടം, മാവുങ്കാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്കിടേയാണ് അക്രമം. അക്രമങ്ങളില്‍ കാഞ്ഞങ്ങാട് നിന്നു തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഇ.ചന്ദ്രശേഖരന്‍, കാസര്‍കോട് പൊലീസ് ചീഫ് എ.ശ്രീനിവാസ് എന്നിവര്‍ക്കും പൊലീസുകാരായ നിരവധിപേര്‍ക്കും പരുക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന്‌നിരവധി കെട്ടിടങ്ങളും വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാനഗറിലുണ്ടായ അക്രമത്തെത്തുടര്‍ന്നു ടൗണില്‍ കടകമ്പോളങ്ങള്‍ അടച്ചിട്ടു. ബസ് ഗതാഗതം നിലച്ചതോടെ വിവിധ പ്രദേശങ്ങളില്‍ നിന്നു ടൗണിലെത്തിയവര്‍ വലഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്.
അതിനിടെ അഡൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ മാതാവിനെയും മകനെയും ആക്രമിച്ചു. ബി.ജെ.പി പ്രവര്‍ത്തകന്‍ തിമ്മാന ഗുണ്ടി സ്വദേശി നാരായാണ നായികിന്റെ ഭാര്യ കുസുമ(40), മകന്‍ ധനജ്ഞയ(23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഫലപ്രഖ്യാപനത്തിന് ശേഷം വീട്ടില്‍ നില്‍ക്കുകയായിരുന്ന തങ്ങളെ അറിയാവുന്ന സി.പി.എം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന്് ഇവര്‍ പരാതിപ്പെട്ടു.
ഇരിയണ്ണിയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റ കുഞ്ഞിരാമന്റെകടയുടെ പൂട്ടിന് ലോഹങ്ങള്‍ ഒട്ടിക്കാനുപയോഗിക്കുന്ന എം സീല്‍ ഒഴിച്ചു തുറക്കാനാവാത്ത വിധത്തിലാക്കി. വീട്ടുമുറ്റത്തെ പൈപ്പുകള്‍ക്കും കേടുപാട് വരുത്തി. സി.പി.എമ്മുകാരാണ് അക്രമത്തിന് പിന്നിലെന്ന്്കുഞ്ഞിരാമന്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."