വയലുകള്‍ നികത്തുന്നതു നാടിനോടു കാണിക്കുന്ന ക്രൂരത: എ.ജി.സി ബഷീര്‍
തൃക്കരിപ്പൂര്‍: കുട്ടനാടി ജലസേചന നവീകരണ പദ്ധതി പ്രവൃത്തിയുടെയും നെല്ലുല്‍പാദക സമിതിക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച ട്രാക്ടറിന്റെയും ഉദ്ഘാടനം മീലിയാട്ട് അങ്കണവാടി പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ നിര്‍വഹിച്ചു. മാരക രോഗങ്ങള്‍ നേരില്‍ കണ്ടു ബോധ്യമായിട്ടും ഇപ്പോഴും വയലുകള്‍ നികത്തുന്നതു നാടിനോടു കാണിക്കുന്ന ക്രൂരതയാണെന്നും അതേസമയം, ഭൂരിഭാഗം ജനങ്ങളും വിഷരഹിത കൃഷിക്കു തയാറാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം പി.വി പത്മജ, പഞ്ചായത്ത് അംഗങ്ങളായ എ.ജി സറീന, കെ.കെ അമീര്‍, കെ.വി തഹ്‌സീറ, തമ്പാന്‍ നായര്‍, സത്താര്‍ വടക്കുമ്പാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിദ സഫറുല്ല, കൃഷി ഓഫിസര്‍ അരവിന്ദന്‍ കൊട്ടാരത്തില്‍, എം രാമചന്ദ്രന്‍, കെ.വി മുകുന്ദന്‍, എം ഗംഗാധരന്‍, വി.എം ശ്രീധരന്‍, എന്‍ സുലൈമാന്‍ സംസാരിച്ചു.
ജലസേചന സൗകര്യത്തിന്റെ അഭാവം നിമിത്തം പതിറ്റാണ്ടിലേറെയായി തരിശായികിടക്കുകയായിരുന്നു നൂറില്‍പരം ഏക്കറില്‍ പരന്നുകിടക്കുന്ന കുട്ടനാടി പാടശേഖരം.
കുട്ടനാടിയില്‍ മൂന്നു ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന കുളങ്ങളെ ബന്ധിപ്പിച്ചാണ് ജലസേചന പദ്ധതി നടപ്പാക്കുന്നത്.
മികച്ച പാടശേഖര സമിതിക്കുള്ള അവാര്‍ഡ് നേടിയതിനെ തുടര്‍ന്നാണ് ആയിറ്റി വെള്ളാപ്പ് നെല്ലുല്‍പാദക സമിതിക്കു പത്തു ലക്ഷത്തിലധികം രൂപ ചെലവിട്ട് 2015 16 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് ട്രാക്ടര്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."