ജില്ലയിലേത് സംസ്ഥാനത്തെ മാതൃകാപരമായ തെരഞ്ഞെടുപ്പ്: കലക്ടര്‍
കണ്ണൂര്‍: സംസ്ഥാനത്തെ മാതൃകാപരമായ തെരഞ്ഞെടുപ്പാണ് ജില്ലയില്‍ നടന്നതെന്ന് വിവിധ മേഖലകളില്‍ നിന്നുണ്ടായ അറിയിപ്പുകള്‍ വെളിവാക്കുന്നുവെന്ന് ജില്ലാ കലക്ടര്‍. ഇതിന് എല്ലാവരുടേയും സഹകരണമാണ് ഉപയോഗപ്പെട്ടത്. ഇതു മാതൃകയാക്കി ഭാവിയിലും ഉപയോഗപ്പെടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന്റെ ഭാഗമായി നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫിസര്‍മാര്‍, അസി. ഓഫിസര്‍മാര്‍, ഇ.ആര്‍.ഒ മാര്‍, വിവിധ നോഡല്‍ ഓഫിസര്‍മാര്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉണ്ടായ അനുഭവങ്ങളും ഒരുക്കിയ ക്രമീകരണങ്ങളും ചര്‍ച്ച ചെയ്തു. തികച്ചും തൃപ്തികരവും എല്ലാ വിധത്തിലും കൃത്യവുമായ തെരഞ്ഞെടുപ്പാണ് ജില്ലയില്‍ നടതെന്ന് വിവിധ ചുമതലകളേറ്റെടുത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇലക്ഷന്‍ ക്ലാസുകളും ചര്‍ച്ചകളും കൃത്യമായി ഉപയോഗപ്പെട്ടു. വെബ്കാസ്റ്റിങ് നടപടികള്‍ വളരെയേറെ ഫലപ്രദമായി. സബ്ബ്കലക്ടര്‍ നവ്‌ജ്യോത് ഖോസ, അസി.കലക്ടര്‍ ചന്ദ്രശേഖര്‍, എ.ഡി.എം. എച്ച് ദിനേശന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി സജീവ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."