കേരളോത്സവം നഗരസഭ പ്രഹസനമാക്കിയെന്ന്
കായംകുളം : സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണ ത്തോടെ നടത്തിവരുന്ന കേരളോത്സവം കായംകുളം നഗരസഭ പ്രഹസനമായി. നഗരസഭാ, പഞ്ചായത്തു പ്രദേശങ്ങളിലെ 15നും 35നും ഇടയില്‍ പ്രായമുള്ള യുവതീ -യുവാക്കളുടെ കലാപരവും കായികപരവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് യുവജന ക്ഷേമ ബോര്‍ഡ് കേരളോത്സവം സംഘടിപ്പിച്ചിരിക്കുന്നത് . കഴിഞ്ഞ രïു ദിവസങ്ങളിലായി കായംകുളത്തു നടന്ന കേരളോത്സവം നഗരവാസികളോ കലാ -കായിക പ്രേമികളോ അറിഞ്ഞിട്ടില്ല.
ടൗണ്‍ ഹാളില്‍ രാവിലെ പത്തരയ്ക്ക് നഗരസഭാ ചെയര്മാന് ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച പരിപാടി ഉച്ചക്ക് 12 മണിക്ക് മൈക്ക് ഓപ്പറേറ്ററേയും, വിരലില്‍ എണ്ണാവുന്ന ജീവനക്കാരെയും സാക്ഷിയാക്കി വൈസ് ചെയര്‍പേഴ്സണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മുപ്പത്തിനാല് മത്സര ഇനങ്ങള്‍ നടക്കേï വേദിയില്‍ സമാപന ദിവസം വൈകുന്നേരം വരെയും മൈക്ക് ഓപ്പറേറ്റര്‍ മാത്രമാണ് ഉïായിരുന്നത്. കായിക മത്സരങ്ങള്‍ക്കായി കൃഷ്ണപുരം ജെ .ടി .എസ് ഗ്രൗï് ഒരുക്കിയിട്ടുïെന്നാണ് നഗരസഭാ പറഞ്ഞെതെങ്കിലും പല മത്സരങ്ങളും പുറം സ്ഥലങ്ങളിലാണ് നടന്നത്.
മത്സരങ്ങളില്‍ പങ്കെടുക്കല്‍ ആളില്ലാത്തതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വരെ രംഗത്തിറക്കേïി വന്നു. കേരളോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് രാഷ്ട്രീയ ,സാമൂഹിക ,സാംസ്കാരിക , യുവജനസംഘടനാ പ്രതിനിധികള്‍, എ.ഡി.എസ്, സി.ഡി.എസ് പ്രതിനിധികള്‍ എന്നിവരെ വിളിച്ചുകൂട്ടി സ്വാഗതസംഘം വിളിച്ചുകൂട്ടി തീരുമാനമെടുക്കണമെന്നാണ് ചട്ടമെന്നിരിക്കെ ഇങ്ങനെ ഒന്ന് കായംകുളത്തു നടന്നതായി യുവജന സംഘനകള്ക്കൊന്നും അറിയില്ല .
കേരളോത്സവത്തിന്റെ നടത്തിപ്പിനായി യുവജനക്ഷേമ ബോര്‍ഡ് മുപ്പതിനായിരം രൂപയും ബാക്കി തുക നഗരസഭയുമാണ് മുടക്കുന്നത് . ആലപ്പുഴ നഗരസഭാ ഉള്‍പ്പെടെ ജില്ലയിലെ നഗരസഭകള്‍ യുവജനക്ഷേമം മുന്‍ നിര്‍ത്തി കേരളോത്സവം ഗംഭീരമാക്കുവാന്‍ രംഗത്തിറങ്ങുമ്പോഴും കായംകുളം നഗരസഭാ ഒളിച്ചുകളിക്കുന്നതില്‍ ദുരൂഹതയാണുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."