കാരശ്ശേരി പഞ്ചായത്ത് വാര്‍ഷികാഘോഷം ആറിന് തുടങ്ങും
മുക്കം: കാരശ്ശേരി പഞ്ചായത്ത് അധികാരമേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ കൂടുത.ല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു പ്രാരംഭം കുറിച്ച് ഒരുമാസം നീളുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ ചൊവാഴ്ച ആരംഭിക്കുമെന്ന് പഞ്ചായത്തധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇരുവഞ്ഞിപുഴയും ചെറുപുഴയും സംഗമിക്കുന്ന മുക്കംകടവില്‍ പുഴക്കു കുറുകെ ജനകീയ തടയണ നിര്‍മാണം നടത്തി 'ജലസമൃദ്ധ കാരശ്ശേരി' പ്രഖ്യാപനം നടത്തിയാണു വാര്ഷികാഘോഷത്തിനു തുടക്കം കുറിക്കുന്നത്. പുഴയോരത്ത് സ്ഥിതി ചെയ്യുന്ന എസ്.കെ പൊറ്റക്കാട് സ്മൃതി കേന്ദ്രത്തിന്റെ പരിസരത്ത് ചൊവ്വാഴ്ച രാവിലെ 10നു നടക്കുന്ന ചടങ്ങ് ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വി.കെ വിനോദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുക്കം നഗരസഭാ ചെയര്മാന് വി. കുഞ്ഞന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ് പങ്കെടുക്കും.
പഞ്ചായത്തിന്റെ ഭരണനേട്ടത്തില്‍ അസൂയ പൂണ്ട യു.ഡി.എഫ് ജാള്യത മറയ്ക്കാന്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി രംഗത്തു വരികയാണന്നും പഞ്ചായത്തധികൃതര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് വി.കെ വിനോദ്, വൈസ് പ്രസിഡന്റ് വി.പി ജമീല, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ അബ്ദുല്ല കുമാരനല്ലൂര്‍, സജി തോമസ്, അംഗങ്ങളായ ജി. അബ്ദുല്‍ അക്ബര്‍, സവാദ് ഇബ്രാഹിം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."