HOME
DETAILS
MAL
പെരുവയലില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് പ്രമേയത്തിന് ബി.ജെ.പി പിന്തുണ
backup
December 03 2016 | 22:12 PM
മാവൂര്‍: മുന്നൊരുക്കങ്ങളില്ലാതെ 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചു ജനങ്ങളെ വലക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ യു.ഡി.എഫും എല്‍.ഡി.എഫും സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തിന് ബി.ജെ.പിയുടെ ഏക അംഗത്തിന്റെ പിന്തുണ. സി.പി.എം അംഗം ടി.എം ചന്ദ്രശേഖരന് അവതാരകനും മുസ്ലിംലീഗ് അംഗം പി.കെ ഷറഫുദ്ദീന് അനുവാദകനുമായി അവതരിപ്പിച്ച പ്രമേയമാണ് ബി.ജെ.പി അംഗം മിനി ശ്രീകുമാറിന്റെ കൂടി പിന്തുണയോടെ ഏകകണ്ഠമായി പാസായത്.
പ്രസിഡന്റ് വൈ.വി ശാന്ത അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."