HOME
DETAILS
MAL
പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് ഇന്നു മുതല്‍ അടച്ചിടും
backup
December 03 2016 | 22:12 PM
പയ്യന്നൂര്‍: പയ്യന്നൂര്‍ ടൗണിലെ ഓവുചാല്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് അടച്ചിടും.
ഈ മാസം 20നകം ഓവുചാല്‍ നവീകരണം പൂര്‍ത്തിയാക്കി ബസ് സ്റ്റാന്റ് തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നു നഗരസഭ ചെയര്മാന് അഡ്വ. ശശി വട്ടക്കൊവ്വല്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.പയ്യന്നൂരില്‍ എത്തിച്ചേരുന്ന ബസുകള്‍ പഴയ ബസ് സ്റ്റാന്റിനു മുന്നിലെ റോഡില്‍ യാത്രക്കാരെ ഇറക്കി ബൈപ്പാസ് വഴി തിരിച്ചു പോകും. ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിടുന്ന ബസുകള്‍ക്ക് ഇതിനായി നഗരസഭ സ്റ്റേഡിയത്തില്‍ സൗകര്യമൊരുക്കും.ദീര്‍ഘദൂര ബസുകള്‍ പഴയതുപോലെ പുതിയ ബസ് സ്റ്റാന്റില്‍ എത്തി യാത്രക്കാരെ കയറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."