HOME
DETAILS

പാക് നയത്തില്‍ പുനഃപരിശോധന വേണം

  
backup
December 04 2016 | 00:12 AM

%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b

 

ഇന്ത്യയും പാകിസ്താനും അസ്വാരസ്യങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പരസ്പര ബന്ധങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളാല്‍ ഇരു രാജ്യങ്ങളും നിലനില്‍പ്പിനുവേണ്ടിയുള്ള പ്രതിസന്ധിയിലാണിപ്പോള്‍. പാകിസ്താനുമായുള്ള നയതന്ത്ര പ്രശ്‌നപരിഹാരത്തിനായി ഇന്ത്യ ശ്രമിച്ചപ്പോഴൊക്കെ കൂടുതല്‍ വിള്ളലുകളിലേക്കാണ് അത് നയിച്ചത്.
പ്രധാനമന്ത്രിയായി ചുമതലയേറ്റെടുക്കല്‍ ചടങ്ങിലേക്ക് നരേന്ദ്രമോദി നവാസ് ശരീഫിനെ ക്ഷണിച്ച് പുതുപ്രതീക്ഷകള്‍ നല്‍കിയെങ്കിലും പിന്നീട് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധങ്ങളില്‍ പുരോഗതിയൊന്നുമുണ്ടായില്ല. ഇന്ത്യയിലെ സാധാരണക്കാരനെതിരേയും സൈനികര്‍ക്കെതിരേയുമുള്ള അക്രമങ്ങള്‍ക്ക് വര്‍ധനവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുരാജ്യങ്ങള്‍ക്കിടയില്‍ പഴിചാരലും ആക്ഷേപങ്ങളും പതിവായി. നയതന്ത്ര പ്രോട്ടോക്കോളുകള്‍ നിരവധി തവണ ലംഘിക്കപ്പെട്ടു. നിലവിലെ പ്രതിസന്ധികളും വാഗ്വാദങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ അര്‍ധത്തില്‍ സോവിയറ്റ് യൂനിയനും യു.കെയും തമ്മില്‍ നിരവധി നയതന്ത്രനിയമങ്ങള്‍ കാറ്റില്‍പറത്തിയിരുന്ന ശീതസമരത്തെയാണ് ഓര്‍മിപ്പിക്കുന്നത്.

 

ഇന്ത്യയുടെ ഔദാര്യവും പാകിസ്താന്റെ കുടിലതയും


നയതന്ത്രബന്ധങ്ങളിലെ സങ്കീര്‍ണതകള്‍ ലഘൂകരിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ പാകിസ്താനുമായി ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ വളരെയധികം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഉടമ്പടികളിലും തീരുമാനങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നതില്‍ ഇന്ത്യ ഉദാരമനസ്‌കതയാണ് പുലര്‍ത്തിയിരുന്നത് ( 1972ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്താന്റെ സുല്‍ഫിക്കര്‍ അലി ഭൂട്ടോയും തമ്മിലുണ്ടാക്കിയ സിംല കരാര്‍ ഇതിന് ഉദാഹരണമാണ്). ഇത്തരം ഇളവുകള്‍ ചെയ്യുന്നതിന്റെ കൂടെ നയതന്ത്രങ്ങളില്‍ പുരോഗതിയില്ലെന്നു കണ്ടാല്‍ ഇവര്‍ പിന്തിരിയാറുമുണ്ടായിരുന്നു. പ്രശ്‌നപരിഹാരത്തിനായി ഇന്ത്യ കൂടുതല്‍ ഇളവുകള്‍ നല്‍കി സമാധാനശ്രമങ്ങള്‍ സ്ഥിരോത്സാഹത്തോടെ നടത്തുമ്പോള്‍ പാകിസ്താന്‍ തീരുമാനങ്ങളില്‍ കടുംപിടിത്തം നടത്തി നേട്ടമുണ്ടാക്കാനാണ് ശ്രമിച്ചിരുന്നത്. മുന്‍ പ്രധാനമന്ത്രിമാരായ വാജ്‌പേയിയും മന്‍മോഹന്‍ സിങും നയതന്ത്രങ്ങളില്‍ ഈയൊരു 'സാധ്യതയുടെ കലയാണ്' നടപ്പാക്കിയത്.
ലാഹോര്‍(1999) ആഗ്ര(2001) സിംല, ശാമില്‍ ശൈഖ് ( 2009) അടക്കമുള്ളവയും ഈയടുത്ത കാലങ്ങളില്‍ നടന്ന നയതന്ത്ര ചര്‍ച്ചകളും സമ്പൂര്‍ണമായും വിജയകരമായിരുന്നില്ല. നരേന്ദ്രമോദി അധികാരത്തിലേറിയതു മുതല്‍ ഇത്തരത്തില്‍ 'താഴ്ചകളുള്ള' നയതന്ത്രസമീപനങ്ങളാണ് സ്വീകരിച്ചുവന്നത്. സമാനമായ നിലപാടുകളുടെ പിന്തുടര്‍ച്ചയായിരുന്നു വിദേശകാര്യ സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേശകന്‍, വിദേശകാര്യ മന്ത്രി എന്നിവര്‍ സ്വീകരിച്ചത്.

 

അന്തര്‍ദേശീയ സഹകരണത്തിലെ ബലഹീനത


2008 നവംബറില്‍ മുംബൈയില്‍ തീവ്രവാദികളുടെ അക്രമത്തിനിടെ 166 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ ശക്തമായ നടപടികളെടുക്കാന്‍ ഇന്ത്യക്ക് സമ്മര്‍ദങ്ങളുണ്ടായി. അന്താരാഷ്ട്ര തലത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും സങ്കീര്‍ണതകള്‍ക്കും ഇത് വഴിവയ്ക്കുന്നതിനാല്‍ കടുത്ത തീരുമാനങ്ങളില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങുകയായിരുന്നു. പാകിസ്താനെ ഭീകര രാഷ്ട്രമായി മുദ്രകുത്താനും മുംബൈയില്‍ നടന്ന അക്രമത്തെ ഇന്ത്യക്കെതിരായ 'ചെറുയുദ്ധമായി' അവതരിപ്പിക്കാനുമാകുമായിരുന്നു. പക്ഷേ, ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഇന്ത്യയുടെ ഭാഗത്തുണ്ടായില്ലെന്നു മാത്രമല്ല പാകിസ്താനില്‍ നിന്ന് അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലുമുള്ള അക്രമങ്ങളും ലംഘനങ്ങളും കൂടുതല്‍ രൂക്ഷമാവുകയായിരുന്നു.
സമാധാന ശ്രമങ്ങള്‍ക്കായി ഇന്ത്യ സമീപിക്കുമ്പോഴൊക്കെ പാകിസ്താന്‍ നിസ്സഹകരണ സമീപനമാണ് പുലര്‍ത്തിയത്. ഇതിനാല്‍ സന്ധിസംഭാഷണങ്ങളടക്കമുള്ള നയതന്ത്ര പുരോഗതിയുടെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുകയായിരുന്നു. ഇവിടെയാണ് തുടര്‍ന്നുവരുന്ന നമ്മുടെ പാകിസ്താന്‍ നയത്തില്‍ വിചിന്തനത്തിന്റെ ആവശ്യകത കടന്നുവരുന്നത്. നാം സ്വീകരിച്ചുവരുന്ന നയങ്ങള്‍ ഇനിയും തുടരണമോ എന്നത് പ്രസക്തമായ ചോദ്യമാണ്. ഇന്ത്യയുടെയും പാകിസ്താന്റെയും ഇടയിലുള്ള ഈ സംഘര്‍ഷങ്ങള്‍ ഒരു യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ശങ്ക അസ്ഥാനത്തല്ലെന്നുമാത്രമല്ല, അണ്വായുധ ശക്തികളായ ഈ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരു ആണവയുദ്ധത്തിലേക്ക്് നയിക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള വീക്ഷണങ്ങള്‍ അനാവശ്യമാണെങ്കിലും ഇതിനുള്ള സാഹചര്യമില്ലെന്നു പറയാവതല്ല.
പാകിസ്താന്റെ തീവ്രവാദ അക്രമങ്ങള്‍ക്കിരയാവുന്ന രാഷ്ട്രമായി ഇന്ത്യയെ ലോകം കാണുന്നുണ്ടെങ്കിലും ഇതേ രാജ്യങ്ങള്‍ തന്നെ യു.എന്നില്‍ പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ തടസ്സം നില്‍ക്കുകയാണ്. തീവ്രവാദത്തിനെതിരായ ആഗോള സമ്മേളനമടക്കമുള്ളവയില്‍ ഇന്ത്യ രണ്ടു ദശാബ്ദക്കാലമായി യു.എന്നിനോട് പാകിസ്താനെതിരായുള്ള തീരുമാനത്തിനായി ശ്രമം നടത്തുന്നുെണ്ടങ്കിലും ഇപ്പോഴും ഗൗരവമായി പരിഗണിക്കപ്പെടുന്നില്ല.
എന്നാല്‍, പാകിസ്താന്റെ ഭാഗത്തുള്ള പ്രകോപനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷാരംഭം മുതല്‍ നിരവധി ഭീകരാക്രമണങ്ങളാണ് ഇന്ത്യയിലുണ്ടായത്. ഫെബ്രുവരിയില്‍ പാംബോര്‍, സെപ്റ്റംമ്പറില്‍ ഉറി, ഇപ്പോള്‍ നഗ്രോത എന്നിവ പ്രധാനപ്പെട്ട അക്രമങ്ങളായിരുന്നു. കൊല്ലപ്പെടുന്ന ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വളരെ മോശമായ രീതിയില്‍ വികൃതമാക്കലടക്കമുള്ള ക്രൂരതകള്‍ പാകിസ്താന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. ഇതാണ് ഇന്ത്യയെ ശക്തമായ പ്രതികരണങ്ങളിലേക്ക് നയിച്ചത്. നവംബറില്‍ അഞ്ചു ദിവസത്തിനിടെ 27 വെടിവയ്പ്പുകളാണുണ്ടായത്. 2003 ഉടമ്പടിയുടെ നഗ്നമായ ലംഘനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

 

സമാധാനം അടുത്തല്ല


നിലവില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും ഇടയിലെ സൗഹൃദ അന്തരീക്ഷത്തിന് വിലങ്ങ് തടിയാകുന്ന രണ്ടു പ്രധാനപ്പെട്ട പ്രതിസന്ധികളുണ്ട്. പാകിസ്താനില്‍ അതിശീഘ്രം വര്‍ധിച്ചുവരുന്ന തീവ്രവാദ ആശയങ്ങളുടെ വ്യാപനമാണ് ഒന്നാമത്തേത്. പാകിസ്താനില്‍ ഈയിടെയുണ്ടായ തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍, ലഷ്‌കറെ ജങ്‌വി, ഐ.എസുമായി ബന്ധമുള്ള സംഘടനകള്‍ എന്നിവയുടെ നേതൃത്വങ്ങളില്‍ ഉണ്ടായ അക്രമങ്ങള്‍ ഇതിന്റെ തെളിവുകളാണ്. ഇന്ത്യക്കെതിരേ തിരിയുന്ന പാകിസ്താനെ ഈ ആഭ്യന്തര പ്രശ്‌നങ്ങള്‍ പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്നതോടൊപ്പം ഇരു രാജ്യങ്ങളുടെയും പിരിമുറുക്കം കുറയ്ക്കാനും സാധ്യമാവും.
അസമാധാനം തുടരുന്ന ജമ്മു-കശ്മീരിന്റെ സ്ഥിതിഗതികളാണ് ഇന്ത്യ-പാകിസ്താന്‍ സൗഹൃദത്തിന്റെ അടുത്ത പ്രതിസന്ധി. മാനുഷികാവകാശ ലംഘനമായി കശ്മീര്‍ പ്രശ്‌നങ്ങളെ ഉയര്‍ത്തി ആഗോള സഹകരണത്തെ ഇന്ത്യക്കെതിരായി മാറ്റാന്‍ പാകിസ്താന്‍ ശ്രമിക്കാറുണ്ട്. യു.എന്നില്‍ കശ്മീര്‍ വിഷയത്തെ മുന്‍ നിര്‍ത്തി ഇന്‍ത്വിഫാദയാണെന്ന് പ്രഖ്യാപിക്കാന്‍വരെ പാക് പ്രധാനമന്ത്രി തുനിഞ്ഞിട്ടുണ്ട്. കശ്മീരിലെ വിഘടന നേതാക്കളുടെ സിവിലിയന്‍മാരുടെ മരണത്തിലുള്ള പ്രതികരണങ്ങള്‍ ഈ പ്രദേശങ്ങളില്‍ ശാശ്വത സമാധാനത്തെ അപകടാവസ്ഥയിലാക്കി. ഈ പ്രശ്‌നങ്ങളെ പാകിസ്താന്‍ തന്ത്രപൂര്‍വം ഉപയോഗിച്ച് ആഗോളതലത്തില്‍ ഇന്ത്യക്കെതിരായ നീക്കത്തിനായി ഉപയോഗിക്കുന്നുണ്ട്.
പാകിസ്താനെതിരായ ഇന്ത്യയുടെ നീക്കങ്ങളെ അവര്‍ തന്ത്രപരമായി ഇന്ത്യക്കെതിരേ ഉപയോഗപ്പെടുത്തുന്നത് പ്രധാന വെല്ലുവിളിയാണ്. യു.എസ് അടക്കമുള്ള ചില രാജ്യങ്ങള്‍ പാകിസ്താന്റെ തീവ്രവാദ നീക്കത്തിനെതിരായി പ്രതികരിക്കുകയും സഹകരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്നതും പാകിസ്താന്റെ ഒറ്റപ്പെടലിനല്ല വഴിവച്ചത്. ചൈനയെ മാത്രമല്ല റഷ്യയെ വരെ ഈ വിഷയത്തില്‍ ഇവരുടെ ഭാഗത്തേക്ക് അടുപ്പിക്കാന്‍ സാധ്യമായി. പാകിസ്താന് ചൈന കേവലം സഖ്യകക്ഷികള്‍ മാത്രമല്ല, നിര്‍ണായക പങ്കാളികൂടിയാണ്. ചൈന കൂടെക്കൂട്ടാന്‍ നിരവധി ഏഷ്യന്‍ രാജ്യങ്ങളുമായി ബന്ധങ്ങളുണ്ടാക്കിയെങ്കിലും പാകിസ്താനുള്ളത് നിര്‍ണായകമായ സ്ഥാനമാണ്. ഈയൊരു ബന്ധത്തിന്റെ ബലത്തിലാണ് ഇന്ത്യയുമായുള്ള ഇണക്കങ്ങളില്‍ നിന്ന് പാകിസ്താന്‍ പിന്നോട്ടടിക്കുന്നത്.
വിദേശബന്ധങ്ങളിലെ വിള്ളലുകളില്‍ നിന്ന് മോചിതമായി രാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദം സൃഷ്ടിക്കുകയെന്നത് ആഗോളതലത്തില്‍ നിരവധി രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധിയാണ്. ഇന്ത്യയും ഇത്തരത്തിലുള്ള തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ഇത് തരണം ചെയ്യാന്‍ അവസരവാദ അഭിപ്രായങ്ങളോ അബോധപൂര്‍വ ശ്രമങ്ങളാലോ സാധ്യമല്ല. ഏഷ്യയിലെ പ്രധാനശക്തിയും ലോകത്തിലെ മുഖ്യജനാധിപത്യ രാജ്യവുമായ ഇന്ത്യ ഇന്ന് നേരിടുന്ന വിദേശനയ പ്രതിസന്ധികളില്‍ ശാശ്വതപരിഹാരം അടിയന്തരമായി കണ്ടെത്തേണ്ടിയിരിക്കുന്നു.

 

 

( മുന്‍ ദേശീയ സുരക്ഷാ ഉപദേശകനും പശ്ചിമബംഗാള്‍ ഗവര്‍ണറുമായിരുന്നു ലേഖകന്‍ )

കടപ്പാട്: ദ ഹിന്ദു
മൊഴിമാറ്റം: അര്‍ശാദ് റഹ്മാനി തിരുവള്ളുര്‍

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  17 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  21 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  26 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  41 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago