സി.ബി.എസ്.ഇ കായികമേള: നിര്‍മ്മല പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്‍മാര്‍
തൊടുപുഴ: മൂന്ന് ദിവസങ്ങളായി വാഴക്കുളം കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന സഹോദയ കായികമേളയില്‍ മൂവാറ്റുപുഴ നിര്‍മ്മല പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്‍മാരായി. 179 പോയിന്റുകളോടെയാണ് നിര്‍മ്മല സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. 159 പോയിന്റുകളോടെ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂളാണ് റണ്ണറപ്പായത്. വാഴക്കുളം കാര്‍മ്മല്‍ സി.എം.ഐ പബ്ലിക് സ്‌കൂള്‍ 63 പോയിന്റുകളോടെ മൂന്നാമതെത്തി. കാര്‍മ്മല്‍ പബ്ലിക് സ്‌കൂളില്‍ മൂന്നു ദിവസങ്ങളായി നടന്ന കായികമേളയില്‍ സൂപ്പര്‍ സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ മേരിഗിരി സ്‌കൂളിലെ റിച്ചാര്‍ഡ് ഫ്രാന്‍സിസ് വ്യക്തിഗത ചാമ്പ്യനായപ്പോള്‍ പെണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ മേരിഗിരി സ്‌കൂളിലെ തന്നെ നിമ്മി ബിജു ചാമ്പ്യനായി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മേരിഗിരിയിലെ സ്റ്റെല്ല മൈക്കിളും ആണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ കുടയത്തൂര്‍ സരസ്വതി വിദ്യാനികേതനിലെ അമല്‍ സനലും വ്യക്തിഗത ചാമ്പ്യന്മാരായി.
ജൂനിയര്‍ ബോയ്‌സില്‍ മേരിഗിരിയിലെ അനുജിത് പി.കെയും ഗേള്‍സില്‍ മേരിഗിരിയിലെ ജൂലി ജോണ്‍സനും ചാമ്പ്യന്മാരായി. സബ് ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ തുരുത്തിപ്പിള്ളി സെന്റ്‌മേരീസ് സ്‌കൂളിലെ മുഹമ്മദ് തമീം ചാമ്പ്യനായപ്പോള്‍ ഇതേ വിഭാഗത്തില്‍ ഗേള്‍സിലെ നിര്‍മ്മലയിലെ അന്നറോസ് വിന്‍സ് ചാമ്പ്യനായി. ഇതേ വിഭാഗത്തില്‍ ഒരേ പോയിന്റ് നേടിയ വാളകം ബ്രൈറ്റ് സ്‌കൂളിലെ ഗായത്രി മനോജും ചാമ്പ്യന്‍ഷിപ്പ് പങ്കിട്ടു. കിഡ്ഡീസ് ഗേള്‍സ് വിഭാഗത്തിലെ ചാമ്പ്യന്‍ഷിപ്പ് ആലുവ ജ്യോതി നിവാസിലെ കെ.ബി. ഐശ്വര്യരാജ് നേടിയപ്പോള്‍ ആണ്‍കുട്ടികലുടെ കിഡ്ഡീസ് വിഭാഗത്തില്‍ ഒരേ പോയിന്റുകള്‍ നേടിയ നാലുപേര്‍ ചാമ്പ്യന്‍ഷിപ്പിന് അവകാശികളായി. അജയ് ഷാജി (മേരിഗിരി) കിഷന്‍ ജോബി (ഹിറ വണ്ണപ്പുറം) അഭിഷേക് സുധീഷ് (നിര്‍മ്മല) ബെയ്‌സില്‍ മണി (ബ്രൈറ്റ് വാളകം) എന്നിവരാണ് ചാമ്പ്യന്‍ഷിപ്പ് പങ്കിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."