HOME
DETAILS

കണ്ണൂര്‍ സ്വദേശിയെ കഞ്ചാവ് കേസില്‍ കുടുക്കിയെന്ന് പരാതി

  
backup
December 06, 2016 | 2:26 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be

തിരുവനന്തപുരം: കണ്ണൂര്‍ സ്വദേശിയെ കഞ്ചാവ് കേസില്‍ കുടുക്കിയെന്ന് പരാതി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ അബ്ദുല്‍റഫീഖ് ആണ് പുനലൂര്‍പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അബ്ദുല്‍റഫീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സുഹൃത്തായ അന്‍സലന്റെ ബന്ധു മരണപ്പെട്ടതിനെത്തുടര്‍ന്ന് അടൂരിലുള്ള അയാളുടെ വീട്ടില്‍ വന്നു മടങ്ങും വഴി , പൊലിസ് അറസ്റ്റ് ചെയ്ത് കഞ്ചാവ് കേസ് തലയില്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്ന്് അബ്ദുല്‍റഫീഖ് പറയുന്നു. നവംബര്‍ 10ന് രാത്രിയായിരുന്നു സംഭവം. മഫ്തിയിലുണ്ടായിരുന്ന അടൂര്‍ പൊലിസാണ് തെറ്റായ വിവരം നല്‍കി പുനലൂര്‍ പൊലിസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചത്.
അന്‍സലന്റെ സുഹൃത്തുക്കളായ ബദറുദ്ദീന്‍, അംജിത്ത്, ജസീര്‍എന്നിവരെയാണ് റഫീഖിനൊപ്പം അറസ്റ്റ് ചെയ്തത്. ഇതില്‍ ബദറുദ്ദീന്‍ എന്നയാളുടെ പേരില്‍ എന്തോകേസുണ്ടെന്നു പറഞ്ഞാണ് പൊലിസ് ആദ്യം വാഹനം തടഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് പുനലൂര്‍എത്തിക്കുകയും മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി കഞ്ചാവു കേസിലെ പ്രതികളാണെന്ന തരത്തില്‍ വാര്‍ത്തയും ചിത്രങ്ങളും നല്‍കുകയും ചെയ്തു.
തുടര്‍ന്ന് 11 ദിവസം ജയില്‍ വാസം അനുഭവിക്കേണ്ടിയും വന്നു. കുടുംബത്തിന് കനത്ത മാനഹാനിയാണ് സംഭവമുണ്ടാക്കിയത്. പൊലിസിന്റെ അന്യായ നടപടിക്കെതിരെ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെന്നും റഫീഖ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  9 days ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  9 days ago
No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  9 days ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  9 days ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  9 days ago
No Image

‘മോദി കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  9 days ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  9 days ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  9 days ago
No Image

അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍

National
  •  9 days ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  9 days ago