HOME
DETAILS

ഫിദലിന്റെ ചിതാഭസ്മം സംസ്‌കരിച്ചത് ഗ്രാനൈറ്റ് പാറയില്‍

  
backup
December 06, 2016 | 6:06 AM

%e0%b4%ab%e0%b4%bf%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%be%e0%b4%ad%e0%b4%b8%e0%b5%8d%e0%b5%8d%e0%b4%ae%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b8

സാന്റിയാഗോ: ഫിദല്‍ കാസ്‌ട്രോയുടെ ചിതാഭസ്്മം അടക്കം ചെയ്തത് സാന്റിയാഗോയിലെ സാന്റ ഇഫിഗെനിയ സെമിത്തേരിയിലെ ഗ്രാനൈറ്റ് പാറയില്‍. ഗ്രാനൈറ്റിന്റെ വലിയ ഉരുളന്‍ കല്ലിന് ഉള്ളില്‍ പെട്ടിവയ്ക്കാന്‍ കൊത്തിയെടുത്ത ഭാഗത്താണ് ചുവന്ന ദേവദാരുവിന്റെ മരപ്പെട്ടിയില്‍ സൂക്ഷിച്ച ചിതാഭസ്മം നിക്ഷേപിച്ച് അടച്ചത്.
സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോയാണ് ചിതാഭസ് മ പെട്ടി സൈനികരില്‍ നിന്ന് ഏറ്റുവാങ്ങി സംസ്‌കരിച്ചത്. ക്യൂബന്‍ സൈന്യം ആദരസൂചകമായി 21 ആചാരവെടിയുതിര്‍ത്തു. വെളുത്ത യൂനിഫോമില്‍ രണ്ട് സൈനികരാണ് ആചാരവെടിവച്ചത്. ദേശീയഗാനവും ആലപിച്ചു. സൈനിക യൂനിഫോമിലായിരുന്ന റൗള്‍ കാസ്‌ട്രോ ഫിദലിനോടുള്ള ആദരസൂചകമായി ജനറല്‍ സ്ഥാനചിഹ്‌നമായ നാലു നക്ഷത്രങ്ങള്‍ തന്റെ യൂനിഫോമില്‍ നിന്ന് താല്‍ക്കാലികമായി നീക്കിയിരുന്നു.
പ്രാദേശിക സമയം ഞായറാഴ്ച രാവിലെ ഒന്‍പതിനായിരുന്നു ചടങ്ങുകള്‍ സമാപിച്ചത്. ചിതാഭസ്മം പെട്ടിയിലാക്കി ഗ്രാനൈറ്റ് കല്ലില്‍ നിക്ഷേപിച്ചതിനു പുറമെ കറുത്ത ഗ്രാനൈറ്റ് പാളികൊണ്ട് അടച്ചു. അതില്‍ ഫിദല്‍ എന്ന് രേഖപ്പെടുത്തി. സംസ്‌കാരത്തിനു ശേഷം റൗള്‍ കാസ്‌ട്രോ ശവകുടീരത്തിനു സല്യൂട്ട് നല്‍കി. 20ാം നൂറ്റാണ്ടിനെ സ്വാധീനിച്ച വ്യക്തികളില്‍ മുന്‍നിരയിലാണ് ഫിദല്‍ കാസ്‌ട്രോയുടെ സ്ഥാനം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  7 days ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  7 days ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  7 days ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  7 days ago
No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  7 days ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  7 days ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  7 days ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  7 days ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  7 days ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  7 days ago