HOME
DETAILS

ജയലളിതയുടെ വേര്‍പാട്: ദുഃഖത്തിലാണ്ട് അതിര്‍ത്തിഗ്രാമങ്ങള്‍

  
backup
December 07 2016 | 00:12 AM

%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a6%e0%b5%81

തൊടുപുഴ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വേര്‍പാടില്‍ അതിര്‍ത്തിഗ്രാമങ്ങള്‍ ദുഃഖത്തിലാണ്ടു. തമിഴ് ജനത തിങ്ങിപ്പാര്‍ക്കുന്ന ചിന്നാര്‍, മറയൂര്‍, മൂന്നാര്‍, ദേവികുളം, ശാന്തമ്പാറ, നെടുങ്കണ്ടം, കട്ടപ്പന, കമളി, ഉപ്പുതറ, കോവിലൂര്‍, വട്ടവട, വണ്ടിപ്പെരിയാര്‍ മേഖലകളില്‍ അനുശോചന സമ്മേളനങ്ങളും മൗനജാഥകളും നടന്നു.
ഇടുക്കിയില്‍ വേരുറപ്പിക്കാനുള്ള എ.ഐ.എ.ഡി.എം.കെയുടെ ശ്രമത്തിനിടെയാണഉ ജയലളിതയുടെ വിയോഗം. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒറ്റപ്പെടുത്തിയിട്ടും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ മൂന്നു പഞ്ചായത്ത് അംഗങ്ങളെ ഉണ്ടാക്കിയെടുത്തു. തോട്ടം മേഖലയില്‍ ജയലളിത പ്രത്യേക ശ്രദ്ധപതിപ്പിച്ചിരുന്നു. മറയൂരില്‍ ബാലകൃഷ്ണനും ദേവികുളത്ത് ഭാഗ്യലക്ഷ്മിയും പീരുമേട്ടില്‍ പ്രവീണയുമാണു ജയലളിതയുടെ പാര്‍ട്ടിയുടെ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍. അടുത്ത തെരഞ്ഞെടുപ്പില്‍ ദേവികുളം നിയോജക മണ്ഡലത്തില്‍ അക്കൗണ്ട് തുറക്കാന്‍ വേണ്ട സഹായങ്ങള്‍ അമ്മ വാഗ്ദാനം ചെയ്തിരുന്നതായി എ.ഐ.എ.ഡി.എം.കെ ജില്ലാ പ്രസിഡന്റ് സോമന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
മുന്‍കരുതല്‍ എന്ന നിലയില്‍ അതിര്‍ത്തി മേഖലകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇടുക്കി എ.ആര്‍ ക്യാംപിലെ പൊലിസുകാര്‍ക്കു പുറമെ കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നും പ്രത്യേക പൊലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കാഞ്ഞാര്‍, ഇടുക്കി, കഞ്ഞിക്കുഴി സി.ഐമാര്‍ക്കാണു സുരക്ഷാ ക്രമീകരണ ചുമതല നല്‍കിയിട്ടുള്ളത്. കൂടാതെ ഇടുക്കി, കരിമണല്‍, മുരിക്കാശ്ശേരി, കുളമാവ് എന്നീ സ്റ്റേഷനിലെ എസ്.ഐമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ 190 പൊലിസുകാരെ മൂന്നാറിലും പരിസര പ്രദേശത്തും സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ചുമതലപ്പെടുത്തി. ഇന്നലെ അതിര്‍ത്തിപ്രദേശങ്ങളിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
അതിര്‍ത്തി മേഖലകളിലെ ആദിവാസി ഊരുകളില്‍ ജയലളിതയുടെ നിര്യാണത്തില്‍ ദുഃഖം അണപൊട്ടിയൊഴുകി. തൊഴിലുറപ്പു ജോലിയും വനവിഭവങ്ങള്‍ ശേഖരിക്കുന്നതും ഇന്നലെ അവര്‍ ഒഴിവാക്കി. ഇരുട്ടളക്കുടി, ചിന്നപ്പാറക്കുടി, ചമ്പല്‍ക്കാട്, ആലംപട്ടി, കുമളിയിലെ മന്നാക്കുടി എന്നിവിടങ്ങളിലും ദുഃഖാചരണം നടന്നു. പലരും ഉപവാസവുമിരുന്നു. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജാകര്‍മങ്ങള്‍ നടന്നു. തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശമായ വാല്‍പ്പാറ പങ്കിടുന്ന ഇടമലക്കുടി ആദിവാസിഗ്രാമങ്ങളും ജയലളിതയുടെ വിയോഗത്തില്‍ ദുഃഖത്തിലാണ്ടു.
തമിഴ്ജനത കൂടുതല്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ ഇന്നലെ വാഹനഗതാഗതം പൂര്‍ണമായും നിലച്ചിരുന്നു. ജയലളിതയുടെ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം നല്‍കുന്ന തൊഴിലാളി സംഘടനയായ അണ്ണാ തൊഴില്‍ സംഘം തോട്ടം മേഖലയില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. വിനോദ സഞ്ചാരകേന്ദ്രങ്ങളായ തേക്കടി, മൂന്നാര്‍ എന്നിവിടങ്ങളില്‍ എത്തിയ സഞ്ചാരികള്‍ വലഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago