HOME
DETAILS
MAL
'നല്ല കൃഷി രീതികള്‍': കൃഷി ഭവനുമായി ബന്ധപ്പെടണം
backup
May 21 2016 | 22:05 PM
കൊല്ലം: ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള 'നല്ല കൃഷി രീതികള്‍'പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ കൃഷി ഭവനുകളില്‍ ലഭിക്കുമെന്ന് കൊല്ലം പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. ജൈവ കൃഷി നടപ്പിലാക്കുന്നതിന് 75000 രൂപ വീതം ധനസഹായം നല്‍കും. കൂടാതെ ഓരോ ബ്ലോക്കിലും 10 വീതം മണ്ണിര കമ്പോസ്റ്റ് യൂനിറ്റും റൂറല്‍ കമ്പോസ്റ്റ് യൂനിറ്റും നിര്‍മിക്കുന്നതിന് യൂനിറ്റ് ഒന്നിന് യഥാക്രമം 7500 രൂപയും 5000 രൂപയും വീതം നല്‍കും. ഉല്പന്നങ്ങള്ക്ക് ഓര്‍ഗാനിക് സെര്‍ട്ടിഫിക്കേഷന്‍ നല്കി ലേബല്‍ ചെയ്ത പാക്കറ്റുകളില്‍ വിപണിയില്‍ എത്തിക്കുന്നതിനുള്ള സര്ട്ടിഫിക്കേഷന് സംവിധാനവും നടപ്പിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."