കാര്‍ഷിക ഗ്രാമ വികസന ബാങ്കിനെതിരേയുള്ള ആരോപണം അടിസ്ഥാന രഹിതം: ഭരണ സമിതി
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ഗ്രാമ വികസന ബാങ്കിനെതിരെയുള്ള സി.പി.എമ്മിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും, ബാങ്കിനെതിരെ ബാങ്ക് ഭരണ സമിതിയിലെ തന്നെ രണ്ട് പേര്‍ പരാതി നല്‍കിയെന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതും അടിസ്ഥാന രഹിതവുമാണെന്നും ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
നിലവിലെ ഭരണ സമിതി അധികാരത്തില്‍ വന്നതിന്റെ മൂന്നാം ദിവസം അഴിമതി ആരോപണവുമായി ബാങ്കിനെതിരെ സമരവുമായി വന്നവരാണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നിലും. നല്ല രീതിയില്‍ പോകുന്ന ബാങ്കിനെ എങ്ങിനെയെങ്കിലും പിരിച്ചു വിടുവിപ്പിച്ച് അധികാരത്തില്‍ കയറിപ്പറ്റാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇതിന് ഭരണത്തിന്റെ തണലില്‍ നില്‍ക്കുന്ന ഒരു സംഘം ഉദ്യോഗസ്ഥരുടെ പിന്‍ബലവുമാണ്.
ബാങ്കില്‍ നടന്ന നിയമനം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതിനെതിരെ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് ചിലര്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ 65 എന്‍ക്വയറിയില്‍ പറഞ്ഞ ഏഴ് കാര്യങ്ങളും ബാങ്ക് വ്യക്തമായ ഉത്തരവുകളുടെയും ഹൈക്കോടതിയുടെയും നിര്‍ദ്ദേശ പ്രകാരവും സഹകരണ നിയമം വ്യക്തമായി പരിപാലിച്ചുകൊണ്ടാണെന്നും കണ്ടെത്തി. ഇതില്‍ കലിപൂണ്ട ചില സി.പി.എമ്മുകാരാണ് ഇപ്പോള്‍ ബാങ്കിനെതിരെ പുതിയ ഗൂഢാലോചനയുമായി ഇറങ്ങിയിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ബാങ്കിനെതിരെ പരാതി നല്‍കിയെന്ന് പറയപ്പെടുന്ന വി.ടി. തോമസ്, എം.ടി. കരുണാകരന്‍ എന്നിവര്‍ ഉള്‍പ്പെടെ ഭരണ സമിതി അംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."