ശാപമോക്ഷം തേടി കേണിച്ചിറ-പൂതാടി-കോട്ടവയല്‍ റോഡ്
കേണിച്ചിറ: പൂതാടി പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന റോഡായ കേണിച്ചിറ-പൂതാടി-കോട്ടവയല്‍ റോഡ് തകര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റ പണികള്‍ പോലും നടത്താത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിന് കാരണമാകുന്നു.
ആയിരക്കണക്കിന് ജനങ്ങള്‍ കേണിച്ചിറ പൊലിസ് സ്റ്റേഷന്, പൂതാടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവ. യു.പി സ്കൂള്‍ എന്നിവിടങ്ങളിലേക്ക് എത്തുന്ന പ്രധാന റോഡാണ് തകര്‍ന്ന് വന്‍ കുഴികള്‍ രൂപപ്പെട്ട് കിടക്കുന്നത്. കേണിച്ചിറ മുതല്‍ കോട്ടവയല്‍ വരെ റോഡില്‍ ടാറിങ് കാണാനു പോലുമില്ല.
നൂറുകണക്കിന് വാനങ്ങള്‍ ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നുണ്ട്. ജില്ലാ പഞ്ചായത്തിലെ കീഴിലാണ് പൂതാടി റോഡ് ഉള്‍പ്പെടുന്നത്. റോഡിനു വേണ്ടി ഫണ്ട് മാറ്റിവച്ചിട്ടുണ്ടെന്ന് പറയുന്നതല്ലാതെ നിര്‍മാണ പ്രവൃത്തികള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. 2013ല്‍ റോഡ് നന്നാക്കാന്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് കേണിച്ചിറയില്‍ വഴിതടയല്‍ സമരം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് റോഡ് ടാറിങ് നടത്തിയെങ്കിലും നിര്‍മാണത്തിലെ അപാകത മൂലം റോഡ് തകരുകയായിരുന്നു.
റോഡ് നിര്‍മിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കേണിച്ചിറയിലെ ഓട്ടോ, ടാക്സി, ബസ് ഡ്രൈവര്‍മാര്‍ സര്‍വിസുകള്‍ നിര്‍ത്തിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."