കുറ്റമറ്റ മാനില്യസംസ്കരണത്തെ പിന്തുണയ്ക്കുമെന്ന് മാനിസ
മഞ്ചേരി: മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാന്‍ നഗരസഭ മുന്നോട്ടുവന്നാല്‍ പിന്തുണ നല്കുമെന്നു മഞ്ചേരിയിലെ മാലിന്യനിര്‍മാര്‍ജന കൂട്ടായ്മയായ മാലിന്യ നിര്‍മാര്‍ജന സമിതി (മാനിസ). മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ടു നഗരസഭ മുന്നിട്ടറിങ്ങുമെന്ന പ്രതീക്ഷയില്‍ സംഘടനയ്ക്കു കീഴില്‍ നടത്താനിരുന്ന വിവിധ പരിപാടികള്‍ താല്‍ക്കാലികമായി നീട്ടിവച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനു ശുചീകരിച്ച ഏഴു വാര്‍ഡുകളില്‍ ജനുവരി ഒന്നിനു തുടര്‍പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. ഇതിനു മുന്നോടിയായി തെരെഞ്ഞെടുത്ത ആര്.പിമാര്‍ക്കു പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ജനുവരി ഒന്നിനു ഇതുവരെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിലേക്കെത്തിക്കും. വാര്‍ഡ് വികസന സമിതികള്‍ വിളിച്ചുചേര്‍ത്ത് ജൈവമാലിന്യ സംസ്കരണം, കിണര്‍ റീചാര്‍ജിങ്, മഴവെള്ള കൊയ്ത്ത്, ജൈവ പച്ചക്കറി കൃഷി തുടങ്ങി പദ്ധതികള്‍ക്കു തുടക്കംകുറിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് അഡ്വ. കെ. ഫിറോസ് ബാബു, കൗണ്‍സിലര്‍മാരായ കൃഷ്ണദാസ് രാജ, മോഹന്‍ദാസ്, മാനിസ കണ്‍വീനര്‍ പുരുഷോത്തമന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."