സ്വാപ് ഷോപ്പ് സൗജന്യ വില്‍പ്പന കേന്ദ്രം ആരംഭിച്ചു
ഫറോക്ക്: സ്വന്തം ഉപയോഗിക്കാത്ത വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് ഉപയുക്തവും ഉപകാരപ്രദവുമാക്കി 'സ്വാപ് ഷോപ്പ്' ഫറോക്കിലും.
നവകേരള മിഷന്റെ ഭാഗമായുള്ള ഹരിതകേരളം പദ്ധതിയില്‍ ഫറോക്ക് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഗവ. ഗണപത് സ്കൂളിലാണ് സൗജന്യ സാധന വിതരണമേള ആരംഭിച്ചിരിക്കുന്നത്. വസ്ത്രങ്ങളുടെ വന്‍ശേഖരമാണ് സ്വാപ് ഷോപ്പില്‍ ഒരുക്കിയിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ഫറോക്ക് നഗരസഭയിലെ 2, 3, 4, 5 ഡിവിഷനുകളിലെ വീടുകളില്‍നിന്നു കുടുംബശ്രീ പ്രവര്‍ത്തകരാണ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഒറ്റ ദിവസം കൊണ്ട് വസ്ത്രങ്ങള്‍ ശേഖരിച്ചത്.
വിവിധയിനം സാരികള്‍, ചുരിദാറുകള്‍, ഫ്രോക്ക്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും പാന്റ്സ്, ഷര്‍ട്ടുകള്‍ തുടങ്ങി എല്ലാതരം വസ്ത്രങ്ങളുടെയും ശേഖരം ഇവിടെയുണ്ട്. ഏതും ആവശ്യക്കാര്‍ക്ക് പണം നല്‍കാതെ കൊണ്ടുപോകാം.
ഇതു കൂടുതല്‍ വാര്‍ഡുകളിലേക്കു വ്യാപിപ്പിക്കാനാണ് തീരുമാനം. വി.കെ.സി മമ്മദ്കോയ എം.എല്‍.എ സ്വാപ് ഷോപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ടി. സുഹറാബി അധ്യക്ഷയായി.
സ്ഥിരംസമിതി അധ്യക്ഷരായ പി. ആസിഫ്, എം.ബാക്കിര്‍, ടി. നുസ്രത്ത്, എം. സുധര്‍മ്മ, കൗണ്‍സിലര്‍മാരായ പ്രകാശ് കറുത്തേടത്ത്, ടി. ഉഷാകുമാരി, കെ.ടി അബ്ദുല്‍ മജീദ്, പി.കെ റഹീം, വീണക്കാട്ട് ഗംഗാധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."