സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി പട്നയില്‍ എ.ടി.എം കവര്‍ച്ചാ ശ്രമം
പട്ന:ബിഹാറില്‍ എ.ടി.എം കവര്‍ച്ച നടത്താനുള്ള ശ്രമം തടഞ്ഞ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി. പട്നയിലെ മൗര്യ ലോക് കോംപ്ലക്സിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് മോഷണം നടത്താനുള്ള ശ്രമം തടഞ്ഞ സുരക്ഷാ ജീവനക്കാരന് കുന്ദന്‍ കുമാറിനെയാണ് മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മോഷണ ശ്രമം നടന്ന എ.ടി.എമ്മില്‍ നിന്നും 200 മീറ്റര്‍ മാത്രം അകലെയുള്ള കോത്്വാലി പൊലിസ് സ്റ്റേഷനില്‍ കൊല്ലപ്പെട്ട് സുരക്ഷാ ജീവനക്കാരന്റെ ബന്ധുക്കള്‍ അറിയിച്ചതിനെതുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് ഇവര്‍ അറിയുന്നത്.
രാത്രി ഡ്യൂട്ടിക്ക് കയറിയ ഇയാള്‍ രാവിലെ അഞ്ചിന് മടങ്ങേണ്ടതായിരുന്നു. വീട്ടിലെത്താതിരുന്നതിനെതുടര്ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.
ഏതാണ്ട് നാല് മോഷ്ടാക്കള്‍ എ.ടി.എം കൗണ്ടറില്‍ എത്തിയിട്ടുണ്ടാകാമെന്നാണ് പൊലിസ് അനുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."