അവാര്‍ഡ് വിതരണവും മാധ്യമ സെമിനാറും 14ന്
മാനന്തവാടി: ജില്ലയിലെ മികച്ച മനുഷ്യാവകാശപ്രവര്ത്തകനുള്ള ഡോ. ഫാ. തോമസ് ജോസഫ് തേരകം അവാര്‍ഡ് വിതരണവും മാധ്യമ സെമിനാറും ഈ മാസം 14ന് മാനന്തവാടി ഡബ്ല്യു.എസ്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടക്കും.
മാധ്യമ ധര്മത്തില് മനുഷ്യാവകാശവിഷയങ്ങള്ക്ക് ഊന്നല്‍ നല്‍കുക, മാധ്യമ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പ്രഥമ മനുഷ്യാവകാശ പുരസ്കാരത്തിന് മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ സിനോജ് തോമസിന്റെ 'പോവര്‍ട്ടി മീല്‍'അര്‍ഹമായി. പ്രത്യേക ജൂറി പരാമര്‍ശം മലനാട് കമ്മ്യൂണിക്കേഷന്‍ എക്സിക്യുട്ടീവ് എഡിറ്റര്‍ പി.വി. ഫിറോസിന്റെ 'കണ്ടതും കാണേണ്ടതും' നേടി. വികാസ് പീഡിയായുടെ സഹകരണത്തോടെ രാവിലെ 10 മുതല്‍ 12 വരെ നടക്കുന്ന മാധ്യമ സെമിനാര്‍ ഡോ. സെബാസ്റ്റിയന് പോള്‍ നയിക്കും. 12 മണിക്ക് നടക്കുന്ന പുരസ്കാരദാന ചടങ്ങില്‍ റേഡിയോമാറ്റൊലി സ്ഥാപക ഡയറക്ടര്‍ ഡോ. ഫാ. തോമസ് ജോസഫ് തേരകം അധ്യക്ഷനായിരിക്കും. ഡോ. സെബാസ്റ്റിയന് പോള്‍ പുരസ്കാരവിതരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."