ബാലുശ്ശേരിയില്‍ വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണയും നടത്തും
ബാലുശ്ശേരി: നോട്ട് നിരോധനത്തെ തുടര്‍ന്ന് വ്യാപാരികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ പത്തിന് എസ്.ബി.ടി ശാഖയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നോട്ട് പരിശോധനയുടെ പേരിലുള്ള കട പരിശോധന നിര്‍ത്തുക, ചില്ലറ നോട്ടുകള്‍ ലഭ്യമാക്കുക, ബാങ്ക് ലോണുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്ണയുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് മൂത്തേടത്ത്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ പൂനൂര്, രാജന് കാന്തപുരം, യൂനിറ്റ് പ്രസിഡന്റ് മോഹനന് ബാലുശ്ശേരി, ഗംഗാധരന് പഞ്ചമി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."