രണ്ടു വര്‍ഷമായി സ്വത്ത് വെളിപ്പെടുത്താതെ 21 സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: കഴിഞ്ഞ രണ്ടുവര്‍ഷമായി സ്വത്ത് വിവരം വെളിപ്പെടുത്താത്ത 21 സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഇത്തരമൊരു വിവരം പുറത്തുവിടുന്നത് ആദ്യമാണ്.
സ്വത്ത് വിവരം വെളിപ്പെടുത്താത്തവരെക്കുറിച്ച് ഒന്നര വര്‍ഷം മുമ്പ് വിവരാവകാശ നിയമപ്രകാരം ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ അപേക്ഷ, ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വിവരം ക്രോഡീകരിച്ചിട്ടില്ല എന്നുപറഞ്ഞ് നിരസിച്ചിരുന്നു. ഇതിനെതിരേ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ അപ്പീല്‍ പെറ്റീഷനില്‍ സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം പോളിന്റെ ഉത്തരവ് പ്രകാരമാണ് ഇപ്പോള്‍ പട്ടിക പുറത്തുവിട്ടത്.
സ്വത്ത് വിവരം വെളിപ്പെടുത്താത്തവരില്‍ ഏറെയും ഐ.പി.എസ് ഉദ്യോഗസ്ഥരാണ്. ഇതില്‍ അഞ്ചുപേര്‍ രണ്ടു വര്‍ഷമായി തുടര്‍ച്ചയായി സ്വത്ത് വിവരം സമര്‍പ്പിക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥന്മാര്‍ വര്‍ഷംതോറും സ്വത്ത് വിവരം ചീഫ് സെക്രട്ടറിക്ക് നല്‍കണമെന്നാണ് ചട്ടം.
എന്നാല്‍ 2014ല്‍ 10 ഐ.പി.എസുകാരും ഒരു ഐ.എ.എസുകാരനും 2015ല്‍ 10 ഐ.പി.എസുകാരും സ്വത്ത് വിവരം നല്‍കിയിട്ടില്ല. ഡോ.ടി.കെ വിനോദ് കുമാര്‍, രാജന്‍ സിംഗ്, കല്ലിങ്കോട്ട നാഗരാജു, ആദിത്യ ആര്‍, ജി പുങ്കുഴലി എന്നീ ഐ.പി.എസുകാരാണ് രണ്ടുവര്‍ഷവും സ്വത്ത് വിവരം വെളിപ്പെടുത്താത്തത്. ജോത്യാനാഥാണ് സ്വത്ത് വിവരം നല്‍കാത്ത ഐ.എ.എസുകാരാന്‍. കാളിരാജ് മനേഷ്‌കുമാര്‍, കോറി സജ്ഞയ്കുമാര്‍ ഗുരുഡില്‍, ജയദേവ് ജി, ഡോ. കാര്‍ത്തികേയന്‍ ഗോകുല ചന്ദ്രന്‍, കിരണ്‍ നാരായണന്‍ എന്നിവരാണ് 2014ല്‍ സ്വത്ത് വിവരം നല്‍കാതിരുന്നത്.
ഡി. മധു, കെ.എന്‍ ഹരികുമാര്‍, ജേക്കബ് ജോബ്, സി. ഭൂവനേന്ദ്രന്‍ എന്നിവരാണ് 2015ല്‍ സ്വത്ത് വിവരം നല്‍കാതിരുന്നത്. സ്വത്ത് വിവരം വെളിപ്പെടുത്തിയവരുടെ പേരുവിവരം ക്രോഡീകരിച്ച് വയ്ക്കാത്തതിനെതിരേ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്നാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."