ജപ്തി ഭീഷണി; എഫ്.ആര്.എഫ് ബാങ്ക് ഉപരോധിക്കും
മാനന്തവാടി: കര്‍ഷകര്‍ക്കെതിരേയുള്ള എസ്.ബി.ടി മാനന്തവാടി ശാഖയുടെ ജപ്തി, ലേല ഭീഷണിക്കെതിരേ ബാങ്ക് ഉപരോധിക്കുമെന്ന് എഫ്.ആര്.എഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വായ്പകുടിശികളുടെ പേരില്‍ കോടീശ്വരന്മാര്ക്ക് കടാശ്വസ അനുകൂല്യം നല്കി സംരക്ഷിക്കുമ്പോഴും രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്കെതിരേയുള്ള ബാങ്കുകളുടെ ജപ്തി നടപടികള്‍ക്ക് ഒരു കുറവുമില്ലന്ന് ഇവര്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്ക് മൊറോട്ടറിയം പ്രഖ്യാപിച്ചെങ്കിലും മാനന്തവാടി എസ്.ബി.ടി ബാങ്ക് ജപ്തി ഭീഷണിയുമായി മുന്നോട്ട് പോകുകയാണെന്നും ബാങ്കിന്റെ നടപടികളില്‍ പ്രതിക്ഷേധിച്ച് ഈ മാസം 16ന് ബാങ്ക് ഉപരോധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എന്‍.ജെ ചാക്കോ, റ്റി ഇബ്രാഹിം, എ.എന്‍ മുകുന്ദന്, അഡ്വ. പി.ജെ ജോര്‍ജ്, വിദ്യാധരന് വൈദ്യര്, റീന മാനന്തവാടി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."