കായിക താരങ്ങള്‍ക്ക് സ്വീകരണം നല്‍കി
തവനൂര്‍: കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന കായികോത്സവത്തില്‍ ജില്ലക്കുവേണ്ടി മികച്ച പ്രകടനം നടത്തിയ കടകശ്ശേരി ഐഡിയല്‍ സ്‌കൂളിലെ കെ.കെ ദില്‍ഷന്‍, എന്‍.വി സഹദ്, സി.എം ലിജ്‌ന, യു. ശ്രീലക്ഷ്മി, കെ.എ റുബീന, പി.ഡി അഞ്ജലി, മുര്‍ഷിദ് ചേരാത്ത്, പി.എസ് പ്രഭാവതി എന്നീ അത്‌ലറ്റുകള്‍ക്കും കോച്ച് നതീഷ് ചാക്കോ, തസ്‌നി ഷരീഫ്, ഷാഫി അമ്മായത്ത് എന്നിവര്‍ക്കും ഐഡിയല്‍ ട്രസ്റ്റ്, സ്റ്റാഫ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരണംനല്‍കി. ബാന്‍ഡ്‌മേളം, പഞ്ചവാദ്യം, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എസ്.പി.സി, റെഡ്‌ക്രോസ് എന്നിവയുടെ അകമ്പടിയോടെ നടന്ന സ്വീകരണ ഘോഷയാത്ര മുവാങ്കര മുതല്‍ കടകശ്ശേരി അങ്ങാടിചുറ്റി ഐഡിയല്‍ ക്യാംപസില്‍ സമാപിച്ചു. ശേഷം നടന്ന ചടങ്ങ് സെക്രട്ടറി കെ.കെ.എസ് ആറ്റക്കോയതങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി. കുഞ്ഞാവുഹാജി അധ്യക്ഷനായി. അക്കാദമിക് ഡയറക്ടര്‍ മജീദ് ഐഡിയല്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. സീനിയര്‍ പ്രിന്‍സിപ്പല്‍ വി.ടി ജോസഫ്, അഭിലാഷ് ശങ്കര്‍, വി. മൊയ്തു, നാസര്‍ ചങ്ങരംകുളം, പി.വി മരക്കാര്‍, ഉമര്‍ പുനത്തില്‍, ചിത്ര ഹരിദാസ്, പ്രവീണ രാജ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."