പ്രവാചക പ്രകീര്‍ത്തനങ്ങളില്‍ നിറഞ്ഞൊഴുകി നാടും നഗരവും
ആലപ്പുഴ: അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിയുടെ (സ) 1491-ാം ജന്മദിനം വിവിധ മഹല്ല് ജമാഅത്ത് കമ്മിറ്റികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ പ്രൗഢമായി ആഘോഷിച്ചു. പ്രവാചക സ്മരണയില്‍ നാടും നഗരവും സ്‌നേഹ വസന്തം തീര്‍ത്തു. നബിദിനറാലികളും പൊതുസമ്മേളനങ്ങളും സംഘടിപ്പിച്ചു.
മുസ്‌ലിം സംഘശക്തി വിളിച്ചറിയിച്ച നബിദിനഘോഷയാത്രയില്‍ അണിചേരാനായി നൂറുകണക്കിനു വിശ്വാസികളാണ് വിവിധ കേന്ദ്രങ്ങളില്‍ എത്തിയത്. ഘോഷയാത്രക്ക് ശേഷം നടന്ന സമ്മേളനങ്ങളില്‍ പ്രമുഖ പണ്ഡിതന്മാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
ആലപ്പുഴ നഗരത്തിലെ വിവിധ മഹല്ലുകളില്‍ നിന്നും ആയിരങ്ങള്‍ പങ്കെടുത്ത ലജ്‌നത്തുല്‍ മുഹമ്മദിയ്യയുടെ നബിദിനഘോഷയാത്ര വര്‍ണാഭമായി. അസര്‍ നമസ്‌കാരത്തിന് ശേഷം ആലപ്പുഴ കിഴക്കേമഹല്‍ മസ്താന്‍ പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മസ്താന്‍ വലിയ്യുല്ലാഹിയുടെ മഖാം സിയാറത്തിന് ശേഷമാണ് റാലി ആരംഭിച്ചത്. കിഴക്കേ ജമാഅത്ത് പ്രസിഡന്റ് കെ.പി മെഹ്ബൂബ് ഷെരീഫ് ലജ്‌നത്തുല്‍ മുഹമ്മദിയ്യ പ്രസിഡന്റ് എ എം നസീറിന് പതാക കൈമാറിയതോടെയാണ് നബിദിനറാലിക്ക് തുടക്കമായത്.കല്ലുപാലത്തില്‍ നിന്ന് കൊമേഴ്‌സ്യല്‍ കനാലിന്റെ തെക്കേ കരയിലൂടെ നീങ്ങിയ റാലി സക്കരിയ്യാ ബസാറിലെ ലജ്‌നത്ത് നഗറിലാണ് സമാപിച്ചത്.പ്രവാചകപ്രകീര്‍ത്തനങ്ങള്‍ നിറഞ്ഞ ഇമ്പമാര്‍ന്ന ബൈത്തുകളും തക്ബീര്‍, സ്വലാത്തുകളും മദ്ഹ് ഗാനങ്ങളും ആലപിച്ചു നീങ്ങിയ റാലി നഗരത്തെ അക്ഷരാര്‍ഥത്തില്‍ ഭക്തിസാന്ദ്രമാക്കി.വൈസ് പ്രസിഡന്റ് ടി.എ. മെഹബൂബ് ട്രഷറര്‍ എം. കൊച്ചുബാവ, സെക്രട്ടറിമാരായ എം.എം. ഷരീഫ്, ഫൈസല്‍ ഷംസുദ്ദീന്‍ എന്നിവരും സെട്രല്‍ കൗണ്‍സില്‍ അംഗങ്ങളും, വിവിധ മഹല്ല് ഭാരവാഹികളും നേതൃത്വം നല്‍കി. റാലിക്ക് ശേഷംസംഘടിപ്പിച്ച പൊതുസമ്മേളനം ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഹാറൂണ്‍ ബി. റഷീദ് ഉദ്ഘാടനംചെയ്തു. ലജ്‌നത്ത് പ്രസിഡന്റ് എ.എം നസീര്‍ അധ്യക്ഷത വഹിച്ചു. പി.മുഹമ്മദ് സലീം ഫൈസി, ഇര്‍ഫാനി അല്‍ അസ്ഹരി കണ്ണൂര്‍, കെ.എം. ഇസ്മയില്‍ സഖാഫി നെല്ലിക്കുഴി എന്നിവര്‍ പ്രഭാഷണം നടത്തി. ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മഹല്ലുകള്‍ക്കുള്ള സമ്മാനദാനം ആലപ്പുഴ ഡി.വൈ.എസ്.പി എം.ഇ ഷാജഹാന്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ സി മുഹമ്മദ് അല്‍ ഖാസിമി, പി. എം. എസ്. എ ആറ്റക്കോയ തങ്ങള്‍, എം. കൊച്ചുബാവ, ടി.എ. മെഹബൂബ്, എം.എം. ഷെരീഫ്, എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ഹബീബ് മുഹമ്മദ് സ്വാഗതവും സെക്രട്ടറി ഫൈസല്‍ ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.
ലജ്‌നത്ത് വാര്‍ഡ് പുത്തന്‍ മസ്ജിദ് മഹലിന്റ ആഭിമുഖ്യത്തില്‍ നബിദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടികള്‍ സമാപിച്ചു. മൗലൂദ് പാരായണം, മതവിജ്ഞാന സദസ്, മജ്‌ലിസുന്നൂര്‍, ബുര്‍ദ മജ്‌ലിസ്, ഇസ്ലാമിക് ഫെസ്റ്റ്, സിയാറത്ത് ഘോഷയാത്ര തുടങ്ങിയവ നടന്നു. സമാപന സമ്മേളനം മഹല്‍ ചീഫ് ഇമാം എ.എം.എം റഹ്മത്തുല്ലാഹ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ.എം താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എ.എം.എം ശാഫി റഹ്മത്തുല്ലാഹ് പ്രഭാഷണം നടത്തി.മഹല്‍ ഭാരവാഹികളായ അബ്ദുല്‍റശീദ്, എ.എം ഇഖ്ബാല്‍, എ.എം റഫീഖ്, ബശീര്‍ മുസ്ലിയാര്‍, ഐ.മുഹമ്മദ് മുബാശ്, ആര്യാട്, മിലാദ് കമ്മിറ്റി ഭാരവാഹികളായ ഷെഫീഖ് ബഷീര്‍, എസ്.ഫൈസല്‍, ഷെഹീര്‍ ,എസ്. സുധീര്‍ എന്നിവര്‍ സംസാരിച്ചു.
മക്കിടുഷാ മഹല്‍ ദാറുല്‍ ഉലൂം മദ്രസയില്‍ നടന്ന പരിപാടി പ്രസിഡന്റ് ഹാജി ഉസ്മാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ആര്‍. ഹാശിം അധ്യക്ഷത വഹിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സ്വദര്‍ മുഅല്ലിം എസ്.സുബൈര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.ഡോ. അനസ് സ്വാലിഹ് സമ്മാനദാനം നിര്‍വ്വഹിച്ചു. റ്റി.എ താജുദ്ദീന്‍, എ.എം ഷാജി, ഹുസൈന്‍ മുസ്ലിയാര്‍, ഒ.കെ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
ചാത്തനാട് എം.എം.എ മദ്രസയില്‍ നടന്ന സമാപന സമ്മേളനം മഹല്‍ ഖത്തീബ് മുഹമ്മദ് ഹസന്‍ അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.എ റശീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ സമ്മാനദാനവും സ്വദര്‍ മുഅല്ലിം എസ്.ശിഹാബുദ്ദീന്‍ അസ്ലമി സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. പി.റ്റി.എ സെക്രട്ടറി അനസ് മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു.
അമ്പലപ്പുഴ: അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാഅത്ത് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ നബിദിന റാലിയും പൊതു സമ്മേളനവും നടത്തി. പുന്നപ്ര പറവൂര്‍ മുസ്്‌ലിം ജമാഅത്തില്‍ നിന്നും ആരംഭിച്ച നബിദിനറാലി എച്ച്. ഇമാമുദ്ദീന്‍ ഉമരിയുടെ പ്രാര്‍ത്ഥനയ്ക്കു ശേഷം അസോസിയേഷന്‍ രക്ഷാധികാരി അഡ്വ. എ.നിസാമുദ്ദീന്‍ പ്രസിഡന്റ് കമാല്‍ എം മാക്കിയിലിനു പതാക കൈമാറി ഉദ്ഘാടനംചെയ്തു. തുടര്‍ന്ന് ദേശീയ പാതവഴി ആയിരങ്ങള്‍ പങ്കെടുത്തറാലി വളഞ്ഞവഴിയില്‍ സമാപിച്ചു. ജ മാഅത്ത്അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജമാല്‍ പള്ളാത്തുരുത്തി, അസോസിയേഷന്‍വര്‍ക്കിംഗ് പ്രസിഡന്റ് എ അബ്ദുക്കുട്ടി,സി. എ സലിം,മുഹമ്മദ് കൊച്ചുകളം , ടി എതാഹ, ഇബ്രാഹീം കുട്ടിവെളക്കേഴം, നവാസ്് പൊഴിക്കര,അബ്ദുല്‍ഖാദര്‍,എ. മുഹമ്മദ്കുഞ്ഞ്, സുധീര്‍,ബദറുദീന്‍ നീര്‍ക്കുന്നം, ഷെഫീക്ക് കാക്കാഴം, കാസിം പറവൂര്‍, അബ്ദുല്‍സമദ്, എന്നിവര്‍ നേതൃത്വം നല്‍കി. പുന്നപ്ര ശാന്തിഭവന്‍ മാനേജിങ് ട്രസ്റ്റി ബ്രദര്‍ മാത്യുആല്‍ബിന്‍ റാലിയില്‍ പങ്കെടുത്തു.
വളഞ്ഞ വഴി ജംഗ്ഷനില്‍ നടന്ന പൊതുസമ്മേളനം മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കെ.സി വേണുഗോപാല്‍ എം.പി അനുമോദന പ്രഭാഷണം നടത്തി. കാപ്പ ഉപദേശക സമിതി അംഗം അഡ്വ. എ നിസാമുദ്ദീനെ യോഗത്തില്‍ ആദരിച്ചു. കൂടാതെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെ അനുമോദിച്ചു. അബ്ദുസ്വമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
കഞ്ഞിപ്പാടം മുസ്്‌ലിം ജമാഅത്ത് നുസ്രത്തുല്‍ ഇസ്്‌ലാം മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ നബിദിനാഘോഷ യാത്രയില്‍ നൂറ്കണക്കി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളുംഅണിനിരന്നു.ഇമാംസവാദ് മദനി,അലിയാര്‍കുഞ്ഞുമുസ്്‌ലിയാര്‍ ,ഷൗക്കത്ത് ,സാലി , ജബ്ബാര്‍ , നസീര്‍ അഹമ്മദ് , അബൂബക്കര്‍ കുഞ്ഞു,നവാസ്അഹമ്മദ്, ഖമറുദ്ദീന്‍, ബഷീര്‍എന്നിവര്‍നേതൃത്വംനല്‍കി. മദ്രസ്സാവിദ്യാര്‍ത്ഥികളുടെഇസ്ലാമികകലാസാഹിത്യമത്സരങ്ങളില്‍ വിജയികളായവര്‍ക്കും പൊതുപരീക്ഷകളിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍വിതരണം ചെയ്തു സവാദ്മദനി, ഹാഷിം ങ്ങള്‍ഐലക്കാട് ,അബ്ദുല്‍ ലത്തീഫ് സഖാഫിഎന്നിവര്‍ പ്രഭാഷണം നടത്തി. അന്‍സാരി മുസ്്‌ലിയാരുംസംഘവുംഅവതരിപ്പിച്ച ഇശല്‍വിരുന്നും നടന്നു
പാനൂര്‍:പാനൂര്‍ മുസ്‌ലിം ജമാഅത്ത് മദ്‌റസത്തുല്‍ ബദ്‌രിയ്യ.ബി യില്‍ നബിദിനറാലി നടത്തി.മഹല്ല് പ്രസിഡന്റ് സഹില്‍ വൈലിത്തറ,സെക്രട്ടറി എച്ച്.നവാസ്,ട്രഷറര്‍ ഷഫീക്ക് റഹ്മാന്‍ എന്നിവര്‍ സ്വദര്‍ മുഅല്ലിം യു.അബ്ദുല്‍വാഹിദ് ദാരിമിക്ക് പതാക കൈമാറി.പി.ടി.എ പ്രസിഡന്റ് എ.ഷാജഹാന്‍, മഹല്ല് വൈസ് പ്രസിഡന്റ് ഹനീഫ കുന്നുതറ,ഭാരവാഹികളായ അബ്ദുല്‍ ഖാദര്‍,അഷറഫ്,മഷ്ഹൂര്‍ പൂത്തറ,പി.ടി.എ ഭാരവാഹികളായ വി.എ ഖാദര്‍,സിയാദ് പറാന്തറ, ഉവൈസ് കുഞ്ഞിതയ്യില്‍,സുഹൈല്‍ കുരുട്മാവുങ്കല്‍,എം.എം സിയാദ് മൂലയില്‍,ശരീഫ് ആഞ്ഞിലിത്തറ,അഷറഫ് പുത്തന്‍പുരക്കല്‍,റാഷിദ് പൂത്തറ,സാബു കാട്ടാശേരി,ഇര്‍ഷാദ് തയ്യില്‍ പടീറ്റതില്‍,അബ്ദുള്‍റഹ്മാന്‍ കുട്ടി ചാത്തങ്കേരി,നജി നജി മന്‍സില്‍,അധ്യാപകരായ കെ.കെ.എ സലീം ഫൈസി,സ്വലാഹുദ്ദീന്‍ അസ്ഹരി,നിഷാദ് സെയ്‌നി,ഷാഫി അസ്‌ലമി,എ.എ റഷീദ് അസ്‌ലമി,സുഹൈല്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.ദഫ്,സ്‌കൗട്ട്,പ്രവാചക പ്രകീര്‍ത്തനങ്ങള്‍,നബിവചങ്ങളുടെപ്ലക്കാര്‍ഡുകള്‍ റാലിക്ക് മിഴിവേകി,പൂര്‍വ വിദ്യാര്‍ത്ഥികള്‍,രക്ഷിതാക്കള്‍ അണിനിരന്നു.വിവിധ കേന്ദ്രങ്ങളില്‍ മധുര പലഹാരങ്ങളും പാനീയങ്ങളും നല്‍കി റാലിയെ സ്വീകരിച്ചു.
മണ്ണഞ്ചേരി: പാണംതയ്യില്‍ തര്‍ബിയത്തുല്‍ ഇസ്‌ലാം മദ്‌റസ- മസ്ജിദില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി മെറിറ്റ് ഈവനിംഗ് നബിദിന സമ്മേളനവും, ബുര്‍ദ മജ്‌ലിസും നബിദിന റാലിയും സംഘടിപ്പിച്ചു.കിഴക്കെ മഹല്‍ ഇമാം എ.എം.മീരാന്‍ ബാഖവി മേതല ഉദ്ഘാടനം ചെയ്തു.ടൗണ്‍ ജുമാമസ്ജിദ് ഇമാം മുഹമ്മദ് മുസ്‌ലിഹ് ബാഖവി ഹുബ്ബ്‌റസൂല്‍ പ്രഭാഷണം നടത്തി.പരിപാലന സമിതി പ്രസിഡന്റ് മുജീബ് നൈന അധ്യക്ഷത വഹിച്ചു.ട്രഷറര്‍ അഷ്‌റഫ് പനക്കല്‍ സമ്മാനദാനവും സദര്‍ മുഅല്ലിം കെ.എ.ജഅഫര്‍ കുഞ്ഞാശാന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും മുഅല്ലിം
സി.എം.സൈനുല്‍ ആബ്ദീന്‍ മേത്തര്‍ അവാര്‍ഡ് ദാനവും നിര്‍വ്വഹിച്ചു.ചടങ്ങില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.കെ.പി.നാസര്‍,നവാബ് കൂട്ടുങ്കല്‍, നിസാര്‍, ഷിഹാസ്, സഞ്ചാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.നബിദിന റാലിയില്‍ മദ്‌റസ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പങ്കാളികളായി. ജനറല്‍ സെക്രട്ടറി റ്റി.എ.അലിക്കുഞ്ഞ് ആശാന്‍ സ്വാഗതവും ഫസല്‍ മംഗലപ്പള്ളി കൃതജ്ഞതയും പറഞ്ഞു.
അരൂക്കുറ്റി: വടുതല കോട്ടൂര്‍ കാട്ടുപുറം പള്ളി ജമാഅത്തിന്റെ നേതൃത്വത്തില്‍ നബിദിന സമ്മേളനം നടത്തി. വടുതല ജംഗ്ഷനില്‍ നടന്ന നബിദിന സമ്മേളനത്തില്‍ മഹല്‍ പ്രസിഡന്റ് ടി.എസ്. നാസിമുദ്ധീന്‍ അദ്ധ്യക്ഷ്യം വഹിച്ചു. വടുതല മഹല്‍ ഖാസി സയ്യിദ് പി.എം.എസ്. തങ്ങള്‍ ശാതിരി ദുആയ്ക്ക് നേതൃത്വം നല്‍കി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ശൈഖുനാ വി.എം. മൂസാ മൗലവി ഉദ്ഘാടനം ചെയ്തു. ഫത്തഹുദ്ധീന്‍ മൗലവി അല്‍ഹസനി ആലുവ മുഖ്യപ്രഭാഷണം നടത്തി. ആശംസകളര്‍പ്പിച്ചു കൊണ്ട് കെ.എ. കുഞ്ഞുമുഹമ്മദ് മൗലവി, കെ.കെ. അബ്ദുള്‍ ഹമീദ് മൗലവി. എന്‍.എ. അബ്ദുള്‍ അസീസ് മൗലവി, മൂസല്‍ ഫൈസി, പി.കെ.എം. ജലാലുദ്ധീന്‍ മദനി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുള്‍ റഹ്മാന്‍ മൗലവി സ്വാഗതവും മന്‍ഷാദ് നന്ദിയും പറഞ്ഞു. മഹല്ലിന്റെ വിവിധ മദ്രസകളില്‍ നബിദിന റാലി, മൗലിദ് പാരായണം, പ്രവാചക പ്രകീര്‍ത്തന സദസ്സ് എന്നിവയും ഉണ്ടായിരുന്നു.
ചേര്‍ത്തല : ചേര്‍ത്തല മുസ്‌ലിം ജമാ അത്തും നെടുമ്പ്രക്കാട് രിഫഇ ജുമാ മസ്ജിദിന്റെയും സംയുക്താഭിമുഖ്യത്തില്‍ നബിദിനറാലി നടത്തി. നെടുമ്പ്രക്കാട് ജുമാ മസ്ജിദില്‍ നിന്നും രാവിലെ ഒമ്പതോടെ ആരംഭിച്ച റാലി നഗരം ചുറ്റി പള്ളിയങ്കണത്തില്‍ സമാപിച്ചു. ഇമാം മാഹിന്‍ അബൂബക്കര്‍ സഹദി, ഇമാം താഹ മദനി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. റാലിയില്‍ നെടുമ്പ്രക്കാട് മദ്‌റസ വിദ്യാര്‍ഥികളും പങ്കെടുത്തു.
കായംകുളം: കീരിക്കാട് മുര്‍ഷിദുല്‍ അനാം മദ്രസ്സയുടെ ആഭിമുഖ്യത്തില്‍ നബിദിന റാലി നടത്തി ജമാഅത്ത് പ്രസിഡന്റ് സൈനുല്‍ ആബ്ദ്ദീന്‍ ,ഷിഹാബുദ്ദീന്‍ സഖാഫി, മുഹമ്മദ് സ്വാലിഹ് ഫൈസി,എ എ വാഹിദ്, ഒ ഹാലിദ് ഷാഹുല്‍ ഹമീദ് മലയില്‍, ഷാജഹാന്‍ മുസ്ലിയാര്‍, താജുദ്ദീന്‍ ഇല്ലിക്കുളം, ഷിഹാബുദ്ദിന്‍ മുസ്ലിയാര്‍, ഷറഫുദ്ദിന്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തൃക്കുന്നപ്പുഴ: പാനൂര്‍ മുസ്്‌ലിം ജമാഅത്ത് മദ്രസത്തുല്‍ ബദരിയ്യ എ പി. ടി. എയുടെ നേതൃത്വത്തില്‍ നടന്നുവന്ന നബിദിന മഹാസംഗമത്തിന് സമാപനം കുറിച്ച് കുരുന്നുകളുടെ റാലി നടത്തി. ജമാഅത്ത് കമ്മിറ്റിയംഗം മഷ്ഹൂര്‍ പൂത്തറ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റിയംഗം ഹബീബ് തത്തേത്ത് പതാക കൈമാറി. ജമാഅത്ത് പി. ടി. എ ഭാരവാഹികളായ എം. സഹില്‍ വൈലിത്തറ, എച്ച്. നവാസ്, എ. നജ്മുദ്ദീന്‍, സുബൈര്‍ അണ്ടോളില്‍, നവാസ് എച്ച് പാനൂര്‍, പി. ഒ. താജുദ്ദീന്‍, എം. ഷമീര്‍, ഷറഫുദ്ദീന്‍, നവാസ് കരിനാട്, നവാസ് കറുകത്തറ, എ. സലാഹുദ്ദീന്‍ അസ്്ഹരി, എ. ഷഫീഖ് മുസ്്‌ലിയാര്‍, എസ്. നിയാസ് മദനി, എം. ഇസ്മയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റാലി പാനൂര്‍ മദ്രസ അങ്കണത്തില്‍നിന്നും ആരംഭിച്ച് ചേലക്കാട് വഴി തീരദേശ റോഡിലൂടെ പാനൂര്‍ക്കര ഗവണ്‍മെന്റ് യു. പി. എസ്. ജംഗ്ഷനിലൂടെ പള്ളി അങ്കണത്തില്‍ സമാപിച്ചു. ജാഥ കടന്നുപോയ വഴികളില്‍ പലയിടങ്ങളിലും തദ്ദേശവാസികള്‍ മധുര പലഹാരവും കുടിവെള്ളവും വിതരണം നടത്തിയിരുന്നു.
കായംകുളം : മുസ്‌ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ നബിദിന ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു . വൈകിട്ട് 4 ന് കായംകുളം എം എസ്എം കോളേജ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച നബിദിന ഘോഷയാത്ര ടൗണ്‍ ചുറ്റി പാര്‍ക്ക് മൈതാനിയില്‍ സമാപിച്ചു . തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. എസ് അബ്ദുല്‍നാസര്‍ അദ്ധ്യക്ഷത വഹിച്ചു..നഗരസഭാ ചെയര്‍മാന്‍ എന്‍ ശിവദാസന്‍, മജീദ് മാസ്റ്റര്‍ മലപ്പുറം, വി അഷ്‌റഫ് മൗലവി ആലപ്പുഴ. അബ്ദുല്‍ സത്താര്‍ ബാഖവി തുടങ്ങിയവര്‍ പ്രസംഗിച്ചു. ത്വാഹമൗലവി, എം മഹ്മൂദ് മുസ്‌ലിയാര്‍, താജുദീന്‍ ബാഖവി, അഡ്വ.ഇ സെമീര്‍ ,എ എ വാഹിദ്., ലിയാക്കത്ത് പറമ്പി, കൗണ്‍സിലര്‍ എ ഇര്‍ഷാദ്, റഷീദ് നമ്പലശ്ശേരില്‍ ,റഷീദ് കിറ്റക്‌സ്, ഷാജികല്ലറക്കല്‍, നു ജുമുദ്ദീന്‍ ഫാളിലി എ ജെ ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു ,റാലിയ്ക്ക് ബഷീര്‍ ഫൈസി, ബഷീര്‍ സഫ സുധീര്‍ അന്‍സാരി കോയിക്കലേത്ത് കോയിക്കല്‍, ഇമാമുദ്ദീന്‍ സഖാഫി, കെ എ വാഹിദ് മാസ്റ്റര്‍ ,മുബശ്ശിര്‍, പി എ ഖാദര്‍ മുസ്ലിയാര്‍ ,അനിചേരാവള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."