കളഞ്ഞുകിട്ടിയ 12 പവനും 16000 രൂപയും കൈമാറി
അരീക്കോട്: വഴിയില്‍ നിന്ന് കളഞ്ഞുകിട്ടിയ 12 പവന് ആഭരണങ്ങളും 16000 രൂപയും ഉടമസ്ഥയെ തിരിച്ചേല്‍പ്പിച്ച് യുവാക്കള്‍ മാതൃകയായി. കുനിയില്‍ സ്വദേശി അബൂബക്കറിന്റെ ഭാര്യ റജീനയുടെ ആഭരണവും പണവും അടങ്ങിയ ബാഗാണ് ഇന്നലെ ഉച്ചയോടെ നഷ്ടപ്പെട്ടത്. ആഭരണങ്ങള്‍ മാറ്റിവാങ്ങുന്നതിനായി കുനിയില്‍ ഭാഗത്ത് നിന്നും അരീക്കോട്ടേക്ക് വരികയായിരുന്ന ഇവരുടെ ബൈക്കില്‍ നിന്ന് ബാഗ് വീണ് പോവുകയായിരുന്നു. ഏറെ സമയങ്ങള്‍ക്ക് ശേഷം ആഭരണവും പണവും നഷ്ടപ്പെട്ടതറിഞ്ഞ ഇവര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനിടയില്‍ തച്ചണ്ണയില്‍ നിന്നും ഓട്ടോയില്‍ അരീക്കോട്ടേക്ക് വരികയായിരുന്ന എടശ്ശേരിക്കടവ് ഹബീബ്, മനത്താനത്ത് വീട്ടില്‍ അബ്ദുല്‍ സലാം, വാവൂര് സ്വദേശി സ്വാലിഹ്, കുനിത്തലക്കടവ് ശംസുദ്ദീന്‍ എന്നീ നാലു യുവാക്കള്‍ക്കാണ് അരീക്കോട് സ്റ്റേഡിയം പരിസരത്ത് നിന്ന് ആഭരണവും പണവുമടങ്ങിയ ബാഗ് ലഭിച്ചത്.
തുടര്‍ന്ന് അരീക്കോട് പൊലിസ് സ്റ്റേഷനിലെത്തി ഉടമക്ക് ആഭരങ്ങളും പണവും കൈമാറി. യുവാക്കളെ എസ്.ഐ കെ. സിനോദ് അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."