ജാഫര്‍ വധക്കേസ് വിചാരണ ഇന്നു തുടങ്ങും
മഞ്ചേരി: രണ്ടത്താണി തോഴന്നൂര്‍ ചെറുശ്ശോല ജാഫര്‍ വധക്കേസിന്റെ വിചാരണ മഞ്ചേരി സെഷന്‍സ് കോടതി രണ്ടില്‍ ഇന്ന് തുടങ്ങും. വളപ്പില്‍ യാസര്‍(18) ആണ് പ്രതി.
രാത്രി ഒന്‍പതിന് മദ്യപിച്ച നിലയില്‍ വീട്ടിലേക്കുള്ള വഴിയില്‍ നില്‍ക്കുകയായിരുന്ന പ്രതിയോട് അയല്‍വാസിയായ ജാഫര്‍ വീട്ടില്‍ പോകാന്‍ ആവശ്യപ്പെട്ട സമയത്ത് മദ്യ ലഹരിയിലായിരുന്ന പ്രതി ജാഫറിനെ ആക്രമിക്കുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. 2012 ജൂലൈ 9 നാണ് കേസിനാസ്പദമായ സംഭവം. തനിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നും 18 തികയാന്‍ രണ്ട് മണിക്കൂര്‍ കൂടി ബാക്കിയുണ്ടെന്നും പ്രതി വിചാരണ വേളയില്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് വിചാരണ മാറ്റി.
പിന്നീട് പ്രതിയുടെ ഹരജി ഹൈക്കോടതി തള്ളിയതോടെയാണ് വിചാരണാ നടപടികള്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.പി ബാലകൃഷ്ണന്‍, അഡ്വ.അബ്ദുറഹ്മാന്‍ കാരാട്ട് എന്നിവര്‍ ഹാജരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."