HOME
DETAILS
MAL
ഗ്രീസില്‍ 2500 വര്‍ഷം പഴക്കമുള്ള നഗരം കണ്ടെത്തി
backup
December 14 2016 | 21:12 PM
ലണ്ടന്‍: ഗ്രീസില്‍ 2500 ലേറെ വര്‍ഷം പഴക്കമുള്ള നഗരം കണ്ടെത്തി. പുരാതന കാലത്തെ കുറിച്ചുള്ള സങ്കല്പങ്ങള്ക്ക് മാറ്റംവരുത്തുന്നതാണ് പുതിയ കണ്ടുപിടിത്തമെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. സ്വീഡനിലെ ഗോതെന്‍ബര്‍ഗ് യൂനിവേഴ്സിറ്റിയിലെ ആര്‍ക്കിയോളജിസ്റ്റുകളാണ് ഗവേഷണം നടത്തിയത്. ഏതന്‍സില്‍ നിന്ന് അഞ്ചുമണിക്കൂറിലേറെ യാത്രാദൂരമുള്ള വോള്കോസിലാണ് പുരാതന നഗരം കണ്ടെത്തിയത്. 40 ഹെക്ടറോളം പ്രദേശത്താണ് സംഘം ഖനനം നടത്തിയത്.
അഴുക്കുചാലുകളും വഴിയും ഉള്‍പ്പെടുന്ന കെട്ടിടങ്ങളുടെ അവശിഷ്ടമാണ് കണ്ടെത്തിയത്. പുരാതന കാലത്തെ നാണയങ്ങള്‍, പാത്രങ്ങള്‍ എന്നിവയും കണ്ടെടുത്തു. ഇവ ബി.സി 500 ലുള്ളതെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."