അഞ്ചു നിയമസഭകളിലേക്ക് മത്സരിച്ചത് 3526 സ്വതന്ത്രര്‍; ജയിച്ചത് 9പേര് മാത്രം
ചെന്നൈ: അഞ്ചു നിയമസഭകളിലേക്ക് 3526 സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. ഇവരില്‍ ഒന്‍പത് പേര്‍ക്ക് മാത്രമാണ് വിജയിച്ച് നിയമസഭകളിലെത്താനായതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പറയുന്നു.
അതേസമയം ജയിച്ച സ്വതന്ത്രന്മാരില് ആറുപേരും കേരളത്തിലാണ്. പശ്ചിമബംഗാളിലും അസമിലും പുതുച്ചേരിയിലും ഓരോ സ്വതന്ത്രന്മാര് വിജയിച്ചപ്പോള്‍ തമിഴ്നാട്ടില്‍ ഒരാള്‍ക്കുപോലും പച്ചതൊടാനായില്ല.
കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ മത്സരിച്ചത് 3526 പേരാണ്. ഏറ്റവും കൂടുതല്‍ സ്വതന്ത്രന്മാര് മത്സരിച്ചത് തമിഴ്നാട്ടിലാണ്. 1566 പേര്. കേരളത്തില്‍ 782 സ്വതന്ത്രന്മാര് ജനവിധി തേടിയപ്പോള്‍ അസമില്‍ നിന്ന് 711 പേരും പശ്ചിമബംഗാളില്‍ നിന്ന് 371 പേരും ഭാഗ്യം പരീക്ഷിച്ചു. 96 പേരാണ് പുതുച്ചേരിയില്‍ നിന്നു സ്വതന്ത്രരായി മത്സരിച്ചത്.
സ്വതന്ത്രന്മാരുടെ എണ്ണത്തില്‍ ഇത്തവണ വന്‍ വര്‍ധനയാണുണ്ടായത്. 2011 ലെ തെരഞ്ഞെടുപ്പില്‍ ഈ അഞ്ചു സംസ്ഥാനങ്ങളിലായി ജനവിധി തേടിയത് 2556 സ്വതന്ത്രന്മാരാണ്. അതില്‍ 1504 പേരും തമിഴ്നാട്ടിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."