HOME
DETAILS

കുരങ്ങുപനി നിയന്ത്രണം; പ്രതിരോധ വാക്‌സിന്‍ നല്‍കും

  
backup
December 16, 2016 | 4:31 AM

%e0%b4%95%e0%b5%81%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa

കല്‍പ്പറ്റ: ജില്ലയില്‍ കുരങ്ങുപനി നിയന്ത്രണത്തിന് പ്രതിരോധ വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കിയതായി ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി അറിയിച്ചു. 2800 ഡോസ് വാക്‌സിന്‍ ജില്ലയിലെത്തിയിട്ടുണ്ട്. 113 ഡോസ് വാക്‌സിന്‍ ഇതിനകം കുരങ്ങുപനി ശ്രദ്ധിക്കപ്പെട്ട നൂല്‍പ്പുഴ, പുല്‍പ്പള്ളി, ചെതലയം തുടങ്ങിയ പ്രദേശങ്ങളിലായി ആരോഗ്യവകുപ്പിന്റെ നേതൃത്ത്വത്തില്‍ വിതരണംചെയ്തു. മൂന്ന് ഡോസുകളായാണ് വാക്‌സിനേഷന്‍ സ്വീകരിക്കേണ്ടത്. കൃത്യമായ ഇടവേളകളില്‍ വാക്‌സിനേഷന്‍ പ്രദേശത്തുള്ളവര്‍ ഉറപ്പുവരുത്തണം. വാക്‌സിനേഷന്‍ സൗജന്യമായാണ് നല്‍കുന്നത്.
ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയില്‍ ജില്ലയില്‍ കുരങ്ങുപനി പരത്തുന്ന വൈറസിന്റെ സാന്ദ്രത അപകടകരമായ രീതിയില്‍ കണ്ടെത്തിയിരുന്നു. ഇരുളം മേഖലയിലാണ് കൂടുതലായി രോഗവാഹകരായ ചെള്ളിനെ കണ്ടെത്തിയത്. ചത്ത കുരങ്ങുകളില്‍ നിന്ന് വൈറസ് വാഹകരായ ചെള്ള് മറ്റ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരുന്നതാണ് ഭീഷണി. കാട്ടില്‍ മേയാന്‍ വിടുന്ന വളര്‍ത്തുമൃഗങ്ങളാണ് ഈ രോഗം എളുപ്പത്തില്‍ നാട്ടിലെത്തിക്കുന്നത്. വന സമീപ ഗ്രാമങ്ങളിലെ ഇത്തരത്തിലുള്ള മൃഗങ്ങളുടെ ദേഹത്ത് ഫ്‌ളുമിത്രിന്‍ എന്ന ലേപനം പുരട്ടണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി. ഇതിലൂടെ രോഗം മനുഷ്യരിലേക്ക് പടരുന്നത് ഒരു പരിധിവരെ തടയാന്‍ കഴിയും.
2014 ലാണ് ജില്ലയില്‍ കുരങ്ങ് പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 2015 ആയപ്പോഴേക്കും 102 ആയി രോഗവാഹകരുടെ എണ്ണം ഉയര്‍ന്നു. പതിനൊന്നാളുകള്‍ ജില്ലയില്‍ കുരങ്ങ് പനി ബാധിച്ച് മരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജിതേഷ് അറിയിച്ചു. ഈ വര്‍ഷം ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചത്ത കുരങ്ങിനെ എവിടെ കണ്ടാലും കലക്ടറേറ്റിലെ ടോള്‍ ഫ്രീ നമ്പറായ 1077ലേക്ക് പൊതുജനങ്ങള്‍ക്ക് വിവരം അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  a month ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  a month ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  a month ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  a month ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  a month ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  a month ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  a month ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  a month ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  a month ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  a month ago