HOME
DETAILS

ഹൈക്കോടതി വിധി കാറ്റില്‍ പറത്തി അക്രമികള്‍ക്ക് പൊലിസ് സംരക്ഷണം

  
backup
December 16, 2016 | 4:58 AM

%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ ജുമാമസ്ജിദില്‍ സമസ്ത വിഭാഗത്തിന് പൊലിസ് സംരഷണം നല്‍കണമെന്ന കോടതിവിധിയുïായിട്ടും വിധിയെ കാറ്റില്‍പറത്തി പള്ളിയില്‍ മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തിയ കാന്തപുരം ഗുïാസംഘത്തിന് പൊലിസ് സംരക്ഷണം. ബുധനാഴ്ച മഗ്‌രിബ് നിസ്‌കാരം തുടങ്ങവെയാണ് അക്രമിസംഘം കത്തി, ഇരുമ്പ് ദണ്ഡ്, ആണിയടിച്ച പട്ടിക, കരിങ്കല്‍ ചീളുകള്‍ തുടങ്ങിയവയുമായി പള്ളിയില്‍ ഇരച്ചുകയറി പ്രാര്‍ഥനക്കെത്തിയവരെ ക്രൂരമായി മര്‍ദിച്ചത്.
വിവിധപ്രദേശങ്ങളില്‍ നിന്നെത്തിയ ഗുïാസംഘം പള്ളിക്ക് സമീപമുള്ള കാന്തപുരത്തിന്റെ സംഘടനയുടെ മദ്‌റസയില്‍ വൈകിട്ടോടെ യോഗം ചേര്‍ന്ന് ഗൂഢാലോചനയിലൂടെ ആസൂത്രിതമായി നടത്തിയ നീക്കമായിരുന്നു പള്ളിയിലുïായ ആക്രമണം. കൊലവിളി നടത്തി ആയുധങ്ങളുമായെത്തിയ അക്രമികളില്‍ നിന്നു വിശ്വാസികള്‍ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തിയാണ് നിസ്‌ക്കാരത്തിനെത്തിയ കുട്ടികളും വൃദ്ധരുമടക്കമുള്ളവരുടെ ജീവന്‍ രക്ഷിച്ചത്. വൃദ്ധരുള്‍പ്പെടെ പതിനെട്ടോളം പേര്‍ക്കാണ് അക്രമണത്തില്‍ പരുക്കേറ്റിരുന്നത്. പലര്‍ക്കും തലക്കാണ് ഗരുതരമായി പരുക്കേറ്റത്.
വഖഫ് ബോര്‍ഡ് നടത്തിയ തെരഞ്ഞെടുപ്പിലൂടെ ഭരണം നടത്തിവരുന്ന സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പള്ളിക്കും പള്ളിയില്‍ വരുന്ന വിശ്വാസികള്‍ക്കും സംരക്ഷണം നല്‍കേï നിയമപാലകര്‍ കാന്തപുരത്തിന്റെ സംഘടനാപ്രവര്‍ത്തകരായ ഗുïാസംഘത്തിന് പൂര്‍ണസംരക്ഷണം നല്‍കുകയായിരുന്നു. പള്ളിയില്‍ പരുക്കേറ്റ് കിടക്കുന്നവരെ ആശുപത്രില്‍ കൊï് പോകാന്‍ അനുവദിക്കാതെ ഗുïാസംഘം പള്ളിയുടെ വാതില്‍ ഉള്ളില്‍ നിന്നുംപൂട്ടി അക്രമണം തുടര്‍ന്നു.
പിന്നീട് സംഘടിച്ചെത്തിയ നാട്ടുകാരാണ് പരുക്കേറ്റ പലരെയും ആശുപത്രിയിലെത്തിച്ചത്. ഇതിനിടെയെത്തിയ പൊലിസ് അക്രമികളെ പിടികൂടാതെ പള്ളിയില്‍ പരുക്കേറ്റു കിടക്കുന്നവരെ മര്‍ദിക്കുകയാണുïായത്. പൊലിസ് നോക്കി നില്‍ക്കെയാണ് ഖുത്വുബ നിര്‍വഹിക്കുന്ന മിമ്പര്‍ ഉള്‍പ്പെടെയുള്ള പള്ളിയിലെ ഫര്‍ണിച്ചറുകളും മറ്റു ഉപകരണങ്ങളും അക്രമിസംഘം തച്ചുതകര്‍ത്തത്. തൊട്ടടുത്തുള്ള സമസ്തയുടെ മദ്‌റസയും അക്രമികള്‍ എറിഞ്ഞുതകര്‍ത്തു. ഹൈക്കോടതിയില്‍ ഉള്‍പ്പെടെ പതിനാലിലേറെ തവണ വിവിധ കോടതിയിലായി പള്ളിയുടെ ഭരണം കൈക്കലാക്കാന്‍ ശ്രമം നടത്തിയിട്ടും പരാജയപ്പെട്ടതോടെയാണ് ഇവര്‍ പലതവണയായി പള്ളിയില്‍ ആക്രമണം നടത്തി വരുന്നത്. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത പള്ളി പൂട്ടിക്കുകയെന്ന നിഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് ഗുïാസംഘം ബുധനാഴ്ച പള്ളിയിലുïാക്കിയ അക്രമ സംഭവങ്ങള്‍.
ഗുïാസംഘത്തിന്റെ ആക്രമണത്തിന് ശേഷം പൊലിസും അങ്ങാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പല ആവശ്യങ്ങള്‍ക്കായി ടൗണിലെത്തിയ സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെയുള്ളവരെ ലാത്തിയുമായെത്തി വിരട്ടിയോടിച്ചു.
പലരും വീണു പരുക്കേറ്റു. നിരവധി ബൈക്കുകള്‍ പൊലിസ് ചവിട്ടിതകര്‍ത്തു. കടകളില്‍ സാധനങ്ങള്‍ വാങ്ങുന്നവരെ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കാതെ ഓടിച്ച പൊലിസ് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവരെ പോലും ഭക്ഷണം കഴിച്ചുതീര്‍ക്കാന്‍ അനുവദിക്കാതെ അടിച്ചോടിക്കുകയായിരുന്നു. പള്ളിക്കല്‍ ബസാറിലും തൊട്ടടുത്തുള്ള കാവുംപടി അങ്ങാടിയിലും പൊലിസ് കടകളടപ്പിച്ചും ലൈറ്റുകള്‍ ഓഫ് ചെയ്യിപ്പിച്ചും അന്തരീക്ഷം ഭീകരമാക്കി.
തേഞ്ഞിപ്പലം എസ്.ഐ അഭിലാഷിന്റെ നേതൃത്തിലായിരുന്നു പൊലിസിന്റെ അരങ്ങേറ്റം. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോ ഗ്രാഫര്‍മാരെയും പൊലിസ് തടഞ്ഞു. പ്രാര്‍ഥന നിര്‍ത്തിവച്ച പള്ളി ഇന്നലെ മുതല്‍ വന്‍ പൊലിസ് സംരക്ഷണത്തിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  7 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  7 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  7 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  7 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  7 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  7 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  7 days ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  7 days ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  7 days ago