മാണിയുടെ നിലപാടില്‍ പ്രതിഷേധിച്ച് നാഷനല്‍ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകര്‍ പുറത്തേക്ക്
കോട്ടയം: കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി നിലപാടില്‍ പ്രതിഷേധിച്ച് കുര്യന്‍ മാത്യുവും നാഷണല്‍ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകരും എ.ഐ.ടി.യു.സിയിലേക്ക്. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോഴകേസിലും മറ്റ് കേസുകളിലും പ്രതിയാക്കപ്പെട്ട കെ എം മാണി തന്റെ തടി രക്ഷിക്കാനുള്ള തത്രപ്പാടില്‍ പാര്‍ട്ടി അണികളെയും തൊഴിലാളിസംഘടനകളെയും തഴയുകയായിരുന്നുവെന്നും കുര്യന്‍ മാത്യു കുറ്റപ്പെടുത്തുന്നു. യുഡിഎഫ് ഭരണകാലത്തുപോലും തന്റെ പാര്‍ട്ടിയുടെ ബഹുജനസംഘടനയിലെ പ്രബലവിഭാഗമായിരുന്ന സ്‌കൂള്‍ പാചകതൊഴിലാളികളുടെ ആനുകൂല്യം അനുവദിച്ച് നല്‍കാന്‍ മാണി ചെറുവിരല്‍പോലും അനക്കിയില്ല. മാത്രമല്ല, കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെയും ആവശ്യങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കിയെന്നും മാത്യു ചൂണ്ടിക്കാട്ടി.
17ന് രാവിലെ 11ന് കോട്ടയം പബ്ലിക് ലൈബ്രറിഹാളില്‍ ചേരുന്ന ലയനസമ്മേളനത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ .പി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ നാഷണല്‍ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസിന്റെ ഭാരവാഹികളായ വര്‍ഗ്ഗീസ് സക്കറിയ, ശ്യാംകുമാര്‍, ബിസ്‌റ്റോ ബേബി, ജെറിന്‍വര്‍ഗ്ഗീസ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."