നിലമ്പൂര്‍ ടൂറിസം ഫെസ്റ്റിവലിന് 20ന് തുടക്കം
നിലമ്പൂര്‍: ഈ വര്‍ഷത്തെ നിലമ്പൂര്‍ പാട്ടുത്സവത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന ടൂറിസം ഫെസ്റ്റിവെലിന് 20ന് തുടക്കമാകുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്രിസ്തുമസ്, ന്യൂഇയര്‍, പാട്ടുത്സവം എന്നീ ആഘോഷകാലങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന ഫെസ്റ്റിവലാണ് ഇത്തവണ ഒരുക്കുന്നത്. സംസ്ഥാന വ്യാപാരിവ്യാവസായി സമിതി നിലമ്പൂര്‍ യൂനിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി. ടൂറിസം മാത്രി കടകംപള്ളി സുരേന്ദ്രന് ഉളപ്പെടെ അഞ്ചിലധികം മന്ത്രിമാര്‍ വിവിധ ദിവസങ്ങളിലായി നിലമ്പൂരിലെത്തും. സിനിമാ മേഖലയിലുള്ളവര്‍, മറ്റു സാംസ്കാരിക നായകന്മാര്, കരലാകാരന്മാര് തുട്ടങ്ങിയവരുടെ സാന്നിധ്യവും പരിപാടിയിലുണ്ടാകും.
വ്യാപാരോത്സവം, കാല-കായിക മത്സരങ്ങള്‍, സാംസ്കാരിക ഘോഷയാത്ര, മെഗാഷോകള്‍, പൈതൃക കലകള്‍, ഫുഡ് ഫെസ്റ്റിവല്‍, എക്സ്ബിഷന്, ബുക്ക് ഫെയര്‍, പ്രതിഭാസംഗമം, കാര്‍ണിവല്‍ മുതലായവ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. പരിപാടിയുടെ നടത്തിപ്പിനായി പി.വി അബ്ദുല്‍വഹാബ് എം.പി, പി.വി അന്‍വര്‍ എം.എല്‍.എ എന്നിവര്‍ രക്ഷാധികാരികളായി നൂറ്റൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു.
നിലമ്പൂര്‍ ആയിഷ, ആര്.കെ മലയത്ത്, ടി.ജെ നിലമ്പൂര്‍, വി.എം.ആര്.പി തങ്കച്ചന് തുടങ്ങി 27 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. പാട്ടുത്സവം ആരും ഏറ്റെുക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് സമിതി മുന്നോട്ടുവെന്നതെന്നും ഇതുമായി ബന്ധപ്പെട്ട് നഗരസഭക്ക് അപേക്ഷ നല്‍കുകയും 14ന് നടന്ന ബോര്‍ഡില്‍ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ എം.സി അബു, കൂറ്റീരി അസീസ്, അലി പാത്തിപ്പാറ, പടവെട്ടി ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."