സ്റ്റേ പിന്‍വലിച്ചു; റോഡ് പ്രവൃത്തി ഉടന്‍ തുടങ്ങും
മുക്കം: കാലങ്ങളായി തകര്‍ന്ന നോര്‍ത്ത് കാരശ്ശേരി കാരമൂല കൂടരഞ്ഞി റോഡിന്റെ നവീകരണപ്രവൃത്തി ഉടന്‍ പുനരാരംഭിക്കും. പ്രവൃത്തിക്കെതിരേ ഒരു കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ വാങ്ങുകയായിരുന്നു. ഇതോടെ മാസങ്ങളായി റോഡിന്റെ അവസ്ഥ പരിതാപകരമായി തുടരുകയാണ്. കാല്‍നട പോലും ദുസ്സഹമായ അവസ്ഥയാണ്.
റോഡ് പ്രവൃത്തി തടസ്സപ്പെടുത്തുന്നത് കരാറുകാരനാണെന്ന വാദവുമായി സി.പി.എം ആഭിമുഖ്യത്തില്‍ ഈ മാസം 19 ന് കരാറുകാരന്റെ വീട്ടിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. യു.ഡി.വൈ.എഫ് ആനയാംകുന്ന് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശയന പ്രദക്ഷിണവും പ്രഖ്യാപിച്ചിരുന്നു. അതിനിടക്കാണ് ഇന്നലെ ഹൈക്കോടതിയിലെത്തി കരാറുകാരന്‍ പരാതി പിന്‍വലിച്ചത്. റോഡ് പ്രവൃത്തി നടക്കാന്‍ നടപടിയാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തംഗം സി.കെ കാസിമും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പ് നാലു കോടി പത്തുലക്ഷം രൂപയുടെ ഭരണാനുമതിയും രണ്ടുകോടി 95 ലക്ഷം രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ച് നിയമാനുസൃതം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പ്രവൃത്തി തുടങ്ങാനിരിക്കെ കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രവൃത്തി മുടങ്ങിയത്. നൂറു കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന നിരവധി ബസുകള്‍ സര്‍വിസ് നടത്തുന്ന റോഡാണിത്. ജോര്‍ജ് എം. തോമസ് എം. എല്‍.എ, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്, പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പല തവണ ആവശ്യപ്പെട്ടിട്ടും കരാറുകാരന്‍ സ്റ്റേ പിന്‍വലിക്കാന്‍ തയാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."