ബാങ്കില്‍ നിന്ന് അസമയത്തു പണം കടത്തിയതില്‍ ദുരൂഹതയില്ലെന്നു പൊലിസ്
കാസര്‍കോട്: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കാസര്‍കോട് ബ്രാഞ്ചില്‍ നിന്നു അസമയത്തു പണം കടത്തിയതില്‍ ദുരൂഹതയില്ലെന്നു പൊലിസ്. കോഴിക്കോട്ടെ ഹെഡ് ഓഫിസിലെ മാനേജറുടെ നിര്‍ദേശപ്രകാരമാണു പണം കടത്തിയതെന്ന് അന്വേഷണത്തില്‍ മനസിലായതായി കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ അജിത്ത് കുമാര്‍ അറിയിച്ചു. നിരോധിച്ച 1,000 രൂപയുടെയും 500 രൂപയുടെയും നോട്ടുകളടങ്ങുന്ന 41.50 ലക്ഷം രൂപയാണു കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബാങ്കില്‍ നിന്നു കടത്തിയത്. പരിസരവാസി അറിയിച്ചതിനെ തുടര്‍ന്നാണു പൊലിസ് അന്വേഷണം ആരംഭിച്ചത്.
തുടര്‍ന്ന് കെ.എല്‍ 14. ജെ 4717 നമ്പര്‍ കാറിലാണു പണം കൊണ്ടുപോയതെന്നും അസി. ബാങ്ക് മാനേജര്‍ ദിവാകരന്റെ നേതൃത്വത്തിലാണു പണം സെന്‍ട്രല്‍ ബാങ്കില്‍ നിന്നു കൊണ്ടുപോയതെന്നും കണ്ടെത്തിയിരുന്നു. രാവിലെ 10 നു മുമ്പായിതന്നെ പണം ഹെഡ് ഓഫിസിലേക്ക് എത്തിക്കേണ്ടതുള്ളതിനാലാണു പുലര്‍ച്ചെ തന്നെ പണം കൊണ്ടു പോയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."