കാട്ടുപന്നിയെ വേട്ടയാടി കൊന്ന മൂന്നുപേര്‍ അറസ്റ്റില്‍
ഇരിട്ടി: കാക്കയങ്ങാട് പാലപ്പുഴയില്‍ കാട്ടുപന്നിയെ വേട്ടയാടി കൊന്ന മൂന്നുപേരെ വനപാലക സംഘം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നു കാട്ടുപന്നിയുടെ ഇറച്ചിയും തലയടക്കമുള്ള മൃഗാവശിഷ്ടങ്ങളും ആയുധങ്ങളും പിടികൂടി.
പാലപ്പുഴ സ്വദേശികളായ കുറുവ വീട്ടില്‍ ലക്ഷ്മണന്(50), കുഴുക്കുന്നോന് ഹൗസില്‍ ദിവാകരന്(61), വിളയില്‍ വീട്ടില്‍ കെ രാജന്(67) എന്നിവരെയാണ് കൊട്ടിയൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ വി രതീശ നും സംഘവും അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ മൂന്നില്‍ വരുന്ന മൃഗമാണ് കാട്ടുപന്നി. ഇതിനെ കൊന്ന് ഇറച്ചിയാക്കി സൂക്ഷിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രതികളില്‍ നിന്നു 10 കിലോയോളം ഇറച്ചിയും മൃഗത്തിന്റെ ജഡാവശിഷ്ടങ്ങളുമാണ് പിടികൂടിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ വനപാലക സംഘത്തിന്റെ തിരച്ചിലിനിടെയായിരുന്നു പ്രതികള്‍ പിടിയിലാവുന്നത്.
ചോദ്യം ചെയ്യലിനിടെ ആറളം ഫാം ബ്ലോക്ക് ഒന്നില്‍ നിന്നാണ് പന്നിയെ പിടികൂടിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളുമായി വനപാലക സംഘം തെളിവെടുപ്പു നടത്തി. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.വി ആനന്ദ്, മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി ഹരിദാസന്, ഗാര്‍ഡുമാരായ ബാബു, ബാലകൃഷ്ണന്, ചന്ദ്രന്, ഡ്രൈവര്‍ കൃഷ്ണന് കുട്ടി എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."