പ്രകൃതിയെ മറന്ന വികസനം കാര്‍ഷിക മേഖലയെ തകര്‍ത്തു: മന്ത്രി സുനില്‍ കുമാര്‍
നെല്ലിയാമ്പതി: പ്രകൃതിയെ മറന്നുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് കാര്‍ഷിക തകര്‍ച്ചക്ക് അടിസ്ഥാനമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ ആരംഭിക്കുന്ന ട്രൈനീസ് ഹോസ്റ്റലിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെ സംരക്ഷിച്ചും,ജൈവ കാര്‍ഷിക പാരമ്പര്യം തിരിച്ചുപിടിച്ചുമുള്ള പദ്ധതികള്‍ കാര്‍ഷികമേഖലയില്‍ നടപ്പിലാക്കും. കേരളം രക്ഷപ്പെടണമെങ്കില്‍ കാര്‍ഷികമേഖല സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമങ്ങളുടെ നീരുറവയായ കുളങ്ങളും നെല്‍പാടങ്ങളും നദികളും നശിപ്പിക്കപ്പെട്ടത് മനുഷ്യര്‍ക്ക് വിനയായി. ജല സംസ്‌ക്കാരം പഠിപ്പിക്കാനാണ് സ്‌കൂളുകളില്‍ കൃഷി പാഠ്യവിഷയമാക്കിയത്. പുതിയ തലമുറയെ കൃഷിയും അനുബന്ധ വ്യവസായങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 64 ഫാമുകളിലെ തരിശിട്ട ഭൂമിയില്‍ മുഴുവനായി കൃഷിയിറക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ. ബാബു എം.എല്‍.എഅധ്യക്ഷനായി. കര്‍ഷികോത്പാദന കമ്മീഷണര്‍ ഡോ. രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, പി.കെ. ബീന, പി.വി. രാമകൃഷ്ണന്‍, എം. ജിന്‍സി,ഗീത, കെ.എക്‌സ്.ജെസി.കെ.ഗിരിജ, ശീലാ ഷാജി, എ. മനോഹരന്‍, രമേഷ് വേണുഗോപാല്‍ സംസാരിച്ചു. ബിജു പ്രഭാകര്‍ സ്വാഗതവും എം.ഡി. തിലകന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."