HOME
DETAILS

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു

  
Web Desk
September 16, 2024 | 12:04 PM

new coach kannur janashathabdi

തിരുവനന്തപുരം: കണ്ണൂര്‍ ജനശതാബ്ദിക്ക് ഇനി പുതിയ കോച്ചുകള്‍. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് റെയില്‍വേ എല്‍എച്ച്ബി (ലിങ്ക് ഫോഫ്മാന്‍ ബുഷ്) കോച്ചുകള്‍ അനുവദിച്ചു.

ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍ കോച്ചുകളായിരിക്കും ഇത്. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസില്‍ ഈ മാസം 29 മുതലും കണ്ണൂരില്‍ നിന്നുള്ള സര്‍വീസില്‍ 30 മുതലുമാണ് പുതിയ കോച്ചുകളുണ്ടാവുക എന്നാണ് അറിയിച്ചിരിക്കുന്നത്.

ഏറെ നാളായുള്ള ജനശതാബ്ദിയിലെ പഴയ കോച്ചുകള്‍ മാറ്റണമെന്ന യാത്രക്കാരുടെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. കണ്ണൂര്‍ ജനശതാബ്ദി പ്രതിദിന സര്‍വീസാക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല.

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എന്നിവയുടെ കോച്ചുകള്‍ മാറുന്നതും പരിഗണനയിലുണ്ട്. മാത്രമല്ല, മലബാര്‍, മാവേലി, പരശുറാം തുടങ്ങിയ ട്രെയിനുകള്‍ക്കു പുതിയ കോച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യവും ഏറെ നാളായുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിഥിയുടെ സ്വകാര്യത ലംഘിച്ചു: ഉദയ്പൂർ ലീല പാലസിന് 10 ലക്ഷം രൂപ പിഴ

National
  •  2 days ago
No Image

പുറത്തിറങ്ങിയാല്‍ അതിജീവിതമാരെ അപായപ്പെടുത്തും, അന്വേഷണത്തോട് സഹകരിക്കുന്നില്ല: റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

Kerala
  •  2 days ago
No Image

ഇന്ത്യയെ വീഴ്ത്താൻ കിവീസ് നിരയിൽ 'തമിഴ് പയ്യൻ' ആദിത്യ അശോക്

Cricket
  •  2 days ago
No Image

അനിയന്റെ ജന്മദിനത്തിന് പോലും പോകാൻ കഴിഞ്ഞില്ല: 2.7 കോടിയുടെ ശമ്പളം വേണ്ട, 'സ്വപ്നജോലി' വലിച്ചെറിഞ്ഞ് 22-കാരൻ

International
  •  2 days ago
No Image

രാത്രി മുഴുവന്‍ ഗസ്സയില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; ഏഴ് ദിവസം പ്രായമുള്ള കുഞ്ഞ് തണുത്ത് മരിച്ചു

International
  •  2 days ago
No Image

പേര് ചോദിച്ചുറപ്പിച്ചു, പിന്നാലെ തലയിലേക്ക് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയുതിർത്തു; യുവതിയുടെ കൊലപാതകത്തിന് പിന്നിൽ പകപോക്കലോ?

crime
  •  2 days ago
No Image

വിഴിഞ്ഞം നാളെ പോളിംഗ് ബൂത്തിലേക്ക്; പോരാട്ടം കടുപ്പിച്ച് എൽഡിഎഫും യുഡിഎഫും

Kerala
  •  2 days ago
No Image

തളരാൻ എനിക്ക് കഴിയില്ല, മക്കൾക്കായി ഞാൻ ഈ പോരാട്ടവും ജയിക്കും; വിവാഹമോചനത്തെക്കുറിച്ച് ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം

Others
  •  2 days ago
No Image

മടങ്ങിവരവിൽ വീണ്ടും വിധി വില്ലനായി; പരിശീലനത്തിനിടെ പരുക്ക്, കണ്ണീരോടെ പന്ത് കളം വിടുന്നു

Cricket
  •  2 days ago
No Image

മിനിറ്റുകൾ കൊണ്ട് എത്തേണ്ട ദൂരം, പിന്നിട്ടത് 16 വർഷം; 2010-ൽ ഓർഡർ ചെയ്ത നോക്കിയ ഫോണുകൾ ഒടുവിൽ ഉടമയുടെ കൈകളിൽ

International
  •  2 days ago